നടനിൽ നിന്ന് സാ​ഹിത്യത്തിലേക്ക് തിരിഞ്ഞ് പ്രണവ് മോഹൻലാൽ

മലയാളികളുടെ ഇഷ്ടതാരം പ്രണവ് മോഹൻലാലിനെക്കുറിച്ച് അധികം പറയേണ്ടതില്ല. വിരലിനെണവുന്ന സിനിമകൾ മാത്രമേ ചെയ്യതിട്ടുളളു. എന്നാൽ സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ, നടൻ എന്നതിലുപരി മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് താരം. പുതിയ ഒരു സർപ്രൈസ് പ്രഖ്യാപനം താരം തന്നെ നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്.

അതേസമയം, ഇതിനായിരുന്നോ മലയും കുന്നും കാടും കയറി ഇറങ്ങിയതെന്നും എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ എന്നും പ്രണവ് ആരാധകർ കുറിക്കുന്നുണ്ട്. പ്രണവിന്റെ കവിതാ സമാഹാരത്തിന്റെ കവറാണ് ആ സർപ്രൈസ്. like Desert Dunes എന്നതാണ് കവിതാ സമാഹാരത്തിന്റെ പേര്. ഞാൻ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന അടികുറിപ്പിലാണ് താരം കവർ പങ്കുവെച്ചിരിക്കുന്നത്.

എന്നാണ് പുറത്തിറക്കുക എന്നോ മറ്റുമുള്ള വിശദംശങ്ങൾ പോസ്റ്റിലില്ല. ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രണവിന്റെ സഹോദരിയും നേരത്തെ പുസ്തകമെഴുതിയിട്ടുണ്ട്. ഗ്രെയിൻസ് ഓഫ് ദി ഡസ്റ്റ് എന്നതായിരുന്നു പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്. ഇപ്പോളിതാ പ്രണവും എഴുത്തിന്റെ വഴിയിലെത്തിയിരിക്കുകയാണ്.

വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസൻ ആയിരുന്നു സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ഉടനെ പ്രണവ് ഊട്ടിയിലേക്ക് പോകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *