നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി.
പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. എന്നാൽ മുകേഷ് പണം നൽക്കി ചെയ്പ്പിക്കുന്നതാണ് ഇതൊക്കെ എന്നാണ് നടി പറയുന്നത്.

 
                                            