വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഈ മരുന്ന് കഴിക്കണം

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ഡോക്സിസൈക്ലിൻ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എലിപ്പനി പടർന്നു പിടിക്കുവാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ. വെള്ളം കയറിയ സ്ഥലങ്ങളിലെ പകർച്ചവ്യാധി പ്രതിരോധത്തിന് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

കനത്ത മഴയെ തുടർന്ന് പൊങ്ങിയ വെള്ളം ഇറങ്ങുന്ന സമയമായതിനാൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുവാൻ സാധ്യതയുണ്ട്. തന്നെ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. പനി റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞു വരുന്നെങ്കിലും മഴ വ്യാപിക്കുന്നത് കൊണ്ട് ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. അതോടൊപ്പം ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!