അമിത്ഷാക്കെതിരെ ജനങ്ങൾ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ പ്രചാരണത്തില്‍ സജീവമായിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് ജനങ്ങള്‍. അമിത് ഷാ മാസ്‌ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി ഉയർന്നത് .

നോയിഡയില്‍ മാസ്‌ക് ധരിച്ചു കൊണ്ട് പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *