വർക്കല: ആധുനിക കാലത്തും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ പര്യാപ്തമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ ഗാന്ധിജയന്തി ആഘോഷം വ്യത്യസ്തമാക്കി. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ”രഘുപതി രാഘവ രാജാറാം” എന്ന ഗാനം സ്കൂൾ കുട്ടികൾ ആലപിച്ചുകൊണ്ട് വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത് ശ്രദ്ധേയമായി.
“മാലിന്യ മുക്ത നവകേരളം” എന്ന ലക്ഷ്യപ്രാപ്തിക്കായി മാതൃകാപരമായ സേവനം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ശുചിത്വ സന്ദേശ ക്യാമ്പയിന്റെ ഭാഗമായുള്ള പരിസര ശുചീകരണം, വൃക്ഷതൈ നടീൽ, തുണി സഞ്ചി വിതരണം, ശുചിത്വ ബോധവൽക്കരണ ക്ലാസ്, മാലിന്യ നിർമ്മാർജ്ജന പ്രതിജ്ഞ, ഫ്ലാഷ്മോബ്, ദേശഭക്തി ഗാനാലാപനം, ക്വിസ് മത്സരം, എന്നിവ ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഹരിത കർമ്മ സേനാംഗങ്ങളായ ഷിബിത.എസ്.എസ്, ബിന്ദു.എസ്, ഖദീജ.എസ് എന്നിവരെ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിന്ധു. എസ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എം.ഡി ഷിനോദ്.എ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ലൗലി സനൽ, സ്കൂൾ കോ-ഓർഡിനേറ്റർ ശിഖ.എൽ, അക്കാദമിക് കോ-ഓർഡിനേറ്റർ ബിജികല രാജു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഗീത നായർ, മീഡിയ കോ-ഓർഡിനേറ്റർമാരായ ലക്ഷ്മി സന്തോഷ്, സ്മൃതി ജെ.എസ്, അനധ്യാപക പ്രതിനിധികളായ ബാബു.കെ, സോജി വി.എസ്, റാബിയ.എം എന്നിവർ സംസാരിച്ചു.

 
                                            