ഡിവൈഎഫ്ഐ നേതാവും നിയുക്ത പിഎസ്‌സി അംഗവുമായ പ്രിൻസി കുര്യാക്കോസിന്റെ പി എച്ച്ഡി പ്രബന്ധത്തിലെ ഗുരുതര പിഴവാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. 210 പേജ് ഉള്ള പ്രബന്ധത്തിൽ 3000 പിശുക്കളാണ് ഉള്ളത്.
ശങ്കരാചാര്യയുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും ഏതാണെന്ന് അറിയില്ല. ഇങ്ങനെ തെറ്റായ കാണിച്ച് തയ്യാറാക്കിയ ഒരു പ്രബന്ധത്തിന് അദ്ദേഹത്തിന്റെ പേരുള്ള സർവകലാശാല തന്നെ ഡോക്ടറേറ്റ് ബിരുദം നൽകുന്നത് സർവ്വകലാശാലയ്ക്ക് അപമാനമാണെന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നത്.
ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തിൽ 2018-ലാണ് പ്രിൻസി ഗവേഷണബിരുദം നേടിയത്. കാലടി സർവകലാശാല മുൻ വി.സി. ഡോ. ധർമരാജ് അടാട്ടിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. അദ്ദേഹത്തിന്റെ പദവി റദ്ദാക്കണമെന്നും പ്രബന്ധ പരിശോധകരെ മൂല്യനിർണയത്തിൽ നിന്നും സ്ഥിരമായി ദീർബാർ ചെയ്യണമെന്നു ആവശ്യം ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്കൃതശാല വൈസ് ചാൻസലർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കിയ പ്രബന്ധത്തിൽ അക്ഷരത്തെറ്റും വ്യാകരണ പിശകുമാണ് ഉള്ളത്. പ്രിൻസിക്ക് ഗവേഷണബിരുദം നേടിയത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം ഉയർന്നുവരുന്നത്.
