ഇനി പുതുപ്പള്ളിയെ നയിക്കാൻ പുതിയ നായകൻ

പുതുപ്പള്ളിയില്‍ യു.ഡി.എഫിന്റെ വിജയം ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടിയവര്‍ക്കുള്ള മുഖത്തടിച്ച മറുപടിയാണ്.തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരന്‍ തന്നെയാണ് ചാണ്ടി ഉമ്മന്‍.
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ പുതിയ ചരിത്രം രചിച്ചിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ വിജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്‌ബോള്‍ ചാണ്ടി ഉമ്മന്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത് .

അതിരൂക്ഷമായ വ്യക്തിഹത്യയും, സൈബര്‍ ഇടത്തിലെ ആക്രമണവും താണ്ടിയാണ് ചാണ്ടി ഉമ്മന്‍ നേട്ടത്തിലെത്തിയത്. ചാണ്ടി ഉമ്മാനെ മാത്രമല്ല, സഹോദരി അച്ചു ഉമ്മനെയും കുടുംബാംഗങ്ങളെയും ആക്രമണത്തിലേക്ക് വലിച്ചിഴച്ചിരുന്നു.
53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം ഇനിയും മതിയെന്ന മറുപടിയാണ് ജനം നല്‍കിയത്.

എന്തായാലും ഉമ്മന്‍ ചാണ്ടി ഉള്ളംകയ്യില്‍ വച്ച് നോക്കിയ പുതുപ്പള്ളി ചാണ്ടി ഉമ്മന്റെ കയ്യിലും ഭദ്രമാണ്. കെ സുധാകരന്‍ കുറിച്ചത് പോലെ സ്‌നേഹം’, വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത് ….
മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തില്‍ ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ശക്തി… സ്‌നേഹത്തിന്റെ ശക്തി!

Leave a Reply

Your email address will not be published. Required fields are marked *