മോദിയുടെ ജനനം ജൈവികമായ ഒന്നല്ലെന്നും ദെെവം അയച്ചതാണെന്നുമുളള പ്രസ്ഥാവനയുമായിയാണ് നരേന്ദ്രമോദി എത്തിരിക്കുന്നത്. തളരാതെ അധ്വാനിക്കാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയിട്ടുണ്ട്. വാരാണസിയിലാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്. അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരിന്നു അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഈശ്വരൻ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി.
ഈ ഊർജം എന്റെ ശരീരം തരുന്നതല്ല, ഈശ്വരൻ തരുന്നതാണ്. ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനായി ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയതായി ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തു ചെയ്യുമ്പോഴും ഈശ്വരൻ എന്നെ നയിക്കുന്നതായി ഞാൻ കരുതുന്നു. ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ 140 കോടി ജനങ്ങളിലേക്കും ഞാന്‍ നോക്കുകയും അവരെ ആരാധിക്കുകയും ചെയ്യാറുണ്ടെന്നും മോദി പറഞ്ഞു.
2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതൽ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കുറി മോദിക്ക് കൂടുതൽ ഊർജം കൈവന്നതായി തോന്നുന്നുവെന്നും ചോദ്യകർത്താവ് സൂചിപ്പിച്ചിരുന്നു. അതാണ് അത് ദൈവത്തിന്റെ കളിയാണെന്ന് മോദി മറുപടി പറഞ്ഞത്. അതേസമയം മോദിയുടെ പരാമര്‍ശം വ്യാമോഹവും അഹങ്കാരവും ആണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പരാജയ സൂചനയാണ് ഇതിലൂടെ തെളിയുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം കാേണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അവര്‍ നിങ്ങളുടെ വീട്ടിലെ തൊട്ടിവരെ എടുത്തുകൊണ്ട് പോകുമെന്ന് മോദിയുടെ വാദം. മോദി സര്‍ക്കാര്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു. കോൺഗ്രസുകാർ വൈദ്യുതി വിച്ഛേദിച്ചിട്ട് നിങ്ങളെ ഇരുട്ടിലാക്കും. മോദി എല്ലാ വീട്ടിലും വെള്ളം എത്തിച്ചു. കോണ്‍ഗ്രസുകാര്‍ നിങ്ങളുടെ വീട്ടിലെ വെള്ളം കോരുന്ന തൊട്ടി വരെ എടുത്തുകൊണ്ട് പോകും. അക്കാര്യത്തില്‍ അവര്‍ വിദഗ്ധരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 
                                            