മോഹൻലാൽ ഇനി അനാഥനല്ല ; തണലൊരുക്കി പീസ് വാലി

കോതമംഗലം: കുട്ടംപുഴ വനത്തിലെ കുഞ്ചിപ്പാറകുടി ആദിവാസി ഊരിലെ അനാഥനും ഭിന്നശേഷിക്കാരനുമായ മോഹൻലാലിനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മോഹൻ ലാലിനെ പ്രസവിച്ച ഉടനെ അമ്മ മരണപ്പെട്ടത്തോടെ അനാഥനായ മോഹൻലാൽ ഏറെ നാളുകൾ ഐ സി യു വിൽ ആണ് കഴിഞ്ഞത്.

സെറിബ്രൽ പാൾസി ബാധിതനായ മോഹൻലാലിന്റെ പിന്നീടുള്ള ജീവിതവും ദുരിതപൂർണ്ണമായിരുന്നു. മോഹൻലാലിന്റെ വല്യമ്മ എൻപത് പിന്നിട്ട തീർളായി പാട്ടിയാണ് മോഹൻലാലിനെ വളർത്തിയത്. തനിയെ നടക്കാൻ കഴിയാത്ത മോഹൻലാലിന് സ്കൂളിൽ പോകാനും കഴിഞ്ഞിട്ടില്ല. തന്റെ കാലശേഷം മോഹൻലാലിനെ ആര് സംരക്ഷിക്കും എന്ന തന്റെ ദുഃഖം തീർളായി പാട്ടി ഊരിലെ പ്രൊമോട്ടർ ഷാലിമയോട് പങ്കുവെച്ചതോടെയാണ് പീസ് വാലിയിലേക്കുള്ള വഴി തുറന്നത്.

കുഞ്ചിപ്പാറ ഊരിൽ എത്തി മോഹൻലാലിനെ സന്ദർശിച്ച പീസ് വാലി ഭാരവാഹികൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മുവാറ്റുപുഴ ട്രൈബൽ ഓഫിസറുടെയും കോതമംഗലം താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് അനാഥനായ ചെറുപ്പക്കാരനെ പീസ് വാലി ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *