മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന് ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.
ഷെഫ് സുരേഷ് പറഞ്ഞത് ഇങ്ങനെയാണ്,
‘വേള്‍ഡ് കപ്പ് ടൈമില്‍ ലാലേട്ടന് കളി കാണാന്‍ ദോഹയില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തുണ്ട്. അവിടെ വരുമ്ബോള്‍ ആ സുഹൃത്തിന്റെ വീട്ടിലാണ് ലാലേട്ടന് താമസിക്കാറുള്ളത്. ലാലേട്ടന് ഒരു സ്ഥലത്ത് ചെന്നാല്‍ അവിടെ ചുരുങ്ങിയത് ഒരു 20 സുഹൃത്തുക്കള്‍ കാണും. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ വരും.അവിടെ നമ്മുടെ റെസ്റ്ററന്റ് ഓപ്പണ്‍ ചെയ്ത സമയമാണ്. അവിടെ നിന്നും ബിരിയാണി കൊണ്ടുവന്നു. എല്ലാവരും ഭക്ഷണം കഴിച്ചു. അതിന് ശേഷം ഇനിയും ഗസ്റ്റുകള്‍ വരാനുണ്ട്. അവര്‍ക്കുള്ള ഭക്ഷണവും ടേബിളില്‍ ഇരിപ്പുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും ലാലേട്ടന് ചുറ്റും നിന്ന് വര്‍ത്തമാനം പറയുകയാണ്. അദ്ദേഹം തിരിഞ്ഞ് നോക്കുമ്ബോള്‍ ഡൈനിങ്ങ് ടേബിളിലെ ഭക്ഷണമൊക്കെ അതേപടി ഇരിക്കുകയാണ്.
പുള്ളി വന്ന് എല്ലാം എടുത്തുമാറ്റി, ടേബിള്‍ വൃത്തിയാക്കി. ബിരിയാണി അടച്ചുവെച്ചു. അദ്ദേഹം ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാവരും ഓടിവന്നു. ആ വീട്ടില്‍ ഒരുപാട് സ്റ്റാഫുകള്‍ ഉള്ളതാണ്. ഭക്ഷണം ഇനിയും ആളുകള്‍ കഴിക്കാനുണ്ട് അത് ചൂടോടെ കഴിക്കണം എന്ന് ലാലേട്ടന് പറഞ്ഞു. പുള്ളി അവിടുത്തെ ഗസ്റ്റാണ്. അദ്ദേഹം അതെല്ലാം ക്ലിയര്‍ ചെയ്യുകയാണ്. പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിളാണ്. പുള്ളി സ്വന്തം വീട് പോലെ ഇനിയും ആളുകള്‍ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കി.ഷെഫ് സുരേഷ് പറയുന്നു
ലാലേട്ടന് സമയം ഉണ്ടാക്കി കുക്ക് ചെയ്യുന്ന ഒരാളാളാണെന്നും അദ്ദേഹത്തിന്റെ ഫോണ്‍ എടുത്ത് നോക്കി കഴിഞ്ഞാല്‍ ഗാലറിക്ക് അകത്ത് മൊത്തം വ്യത്യസ്തങ്ങളായ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ എല്ലാം സേവ് ചെയ്ത് വെച്ചിട്ടുണ്ടെന്നും ഷെഫ് സുരേഷ് പിള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്.സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ വൈറലിനു അപ്പുറം പോകും. ഇതൊക്കെ എന്റെ സ്വകാര്യ സന്തോഷങ്ങളാണ് അത് ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറയാറുള്ളത് എന്നാണ് ഷെഫ് പിള്ള പറയുന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍ പോയി കഴിഞ്ഞാല്‍ ഒരു പ്രൊഫഷണല്‍ അടുക്കളയിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിച്ച് വച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വേണ്ട സാധനങ്ങളാണ് വീട്ടില്‍ വാങ്ങി വെച്ചിരിക്കുന്നത് എന്നും സുരേഷ് പിള്ള പറയുന്നു.

 
                                            