ഭാവാഭിനയത്തിൻ്റെ തമ്പുരാൻ മോഹൻ ലാൽ

വ്യത്യസ്തങ്ങളായ അനവധി വേഷങ്ങൾ ,ഭാവാഭിനയത്തിൽ ഒരു നൂൽ പട്ടം പോലെ വിരാജിക്കാനുള്ള കഴിവ് , നവരസങ്ങളെല്ലം ഹൃദ്യസ്ഥം ഇതെല്ലാമാണ് മോഹൻലാൽ എന്ന അഭിനയ തികവിനെ വ്യത്യസ്തനാക്കുന്നത് . ജീവിതഗന്ധിയായ കഥാപാത്രങ്ങളെ ഒരു പൂമൊട്ടിൻ്റെ സ്നേഹവായ് പോടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് .

കിരീടത്തിലെ സേതുവായും , കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപി നാഥനായും , സദയത്തിലെ സത്യനാഥനായും , വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും അദ്ദേഹം നടന വിസ്മയങ്ങളുടെ മഹാകാവ്യം ചമച്ചപ്പോൾ ഒരു കുഞ്ഞിൻ്റെ കൗതുകത്തോടെയാണ് നമ്മളെല്ലാം അത് നോക്കി നിന്നത് .

ഇടയ്ക്ക് മലയാളത്തിൻ്റെ അതിർത്തികൾ ഭേദിച്ച് അന്യഭാഷകളിലും അദ്ദേഹം അഭിനയ തികവിൻ്റെ കൊടുമുടികൾ തീർത്തു . അങ്ങനെ ലളിതാഭിനയത്തിൻ്റെ ആസ്വാദകരായി അദ്ദേഹം ആസ്വാദകരെ മാറ്റി .

അദ്ദേഹം ചെയ്ത മൂന്ന് കഥാപാത്രങ്ങളെ നമുക്ക് ഒന്ന് പരിചയപ്പെടാം .

വാന പ്രസ്ഥം

മോഹൻ ലാൽ എന്ന നടനെ സമർത്ഥമായി ഉപയോഗിച്ച ചിത്രം . കഥകളി നടൻ കുഞ്ഞുകുട്ടനായി അദ്ദേഹം കഥകളി പദങ്ങൾ പകർന്നാടിയപ്പോൾ ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്ക്കാരം ഒരിക്കൽ കൂടി മലയാളി മണ്ണിൽ വിരുന്നെത്തി .
ഭാവാഭിനയത്തിൻ്റെ അല്ലെങ്കിൽ പകർന്നാട്ടത്തിൻ്റെ പുതിയ തലങ്ങൾ അന്ന് ആ അതുല്യ നടനിൽ കാണാൻ കഴിഞ്ഞു .

തൂവാന തുമ്പികൾ

പദ്മരാജൻ്റെ ഉദകപ്പോള എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരം . ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയവും ജയകൃഷ്ണൻ എന്ന കഥാപാത്രം അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പദ്മരാജൻ ഈ ചിത്രത്തിൽ ആവിഷ്ക്കരിച്ചു .
നാട്ടിൻ പുറത്തിൻ്റെ ദൃശ്യഭംഗിയും മനോഹരമായ ഗാനങ്ങളും ഇന്നും പ്രേക്ഷക മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു .

നാടുവാഴികൾ

മോഹൻ ലാലിൻ്റെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്ന് . എസ്.എൻ സ്വാമിയുടെ കെട്ടുറപ്പുള്ള കഥക്ക് ജോഷിയുടെ സംവിധാന പാടവം ഉപയോഗപ്പെടുത്തിയപ്പോൾ ലാലിൻ്റെ പ്രണയവും , പ്രതികാരവും എല്ലാം മറ്റൊരു ക്യാൻവാസിൽ വ്യത്യസ്തമായ ദൃശ്യാനുഭൂതിയിൽ പ്രേക്ഷകരിൽ എത്തിക്കാൻ സംവിധായകന് സാധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *