പ്രധാനമന്ത്രി എന്ന നിലയിലെ മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ദില്ലിയിലേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ രാജ്യത്തുടനീളമുള്ള ബി ജെ പിയെ തകര്‍ക്കുമെന്നും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും മമത ബാനര്‍ജി പറഞ്ഞു.
‘മോദിജിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിലെ അവസാന പ്രസംഗമായിരിക്കും.’ഇന്ത്യ’ സഖ്യം രാജ്യത്തുടനീളമുള്ള ബി ജെ പിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും. ബംഗാളിന് രാഷ്ട്രീയ സ്ഥാനമല്ല, ബി ജെ പി സര്‍ക്കാരിനെ പുറത്താക്കലാണ് ആഗ്രഹം. എനിക്ക് പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമില്ല’, മമത ബാനര്‍ജി പറഞ്ഞു.
‘ബംഗാളില്‍ ചില അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാലും കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. റാഫേല്‍ അഴിമതിയും 2000ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു,’ മമത കൂട്ടിച്ചേര്‍ത്തു.

 
                                            