ലിയോയിൽ തിളങ്ങി മാത്യു തോമസ്

തമിഴ് താരം വിജയുടെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റുന്ന ഒരേയൊരു നടനെ ഇപ്പോൾ മലയാളത്തിൽ ഉള്ളു അത് മാത്യു തോമസ് ആണ്. കുമ്പളങ്ങി നൈറ്റ്സ് മുതൽ പിന്നീട് അങ്ങോട്ട് മലയാളം ചിത്രങ്ങളിൽ തിളങ്ങിയ മാത്യു തോമസിന് സൂപ്പർസ്റ്റാറിന്റെ ഛായ ഉണ്ടെന്ന് ആദ്യം മുതൽ കേൾക്കുന്ന കാര്യമാണ്.

എന്നാൽ അതിനെ കളിയാക്കിയും പരിഹസിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. ആ കളിയാക്കിയവർക്കൊക്കെ ഉള്ള ഒരു മറുപടിയാണ് ‘ലിയോ’. തമിഴിലെ മികച്ച സംവിധായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ചിത്രത്തിൽ വിജയിയുടെ മകനായി എത്തുകയാണ് മാത്യു.

മാത്യു തോമസിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ലിയോ. രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന സിനിമയായതിനാൽ ലിയോ പുറത്തിറക്കുന്നത് വരെ കഥാപാത്രങ്ങളെക്കുറിച്ച് യാതൊന്നും പറയാൻ മാത്യുവിന് സാധിക്കില്ല.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗാനരംഗത്തിൽ തൃഷയ്ക്കും വിജയിക്കും ഒപ്പം തിളങ്ങി നിൽക്കുകയാണ് മാത്യു. തിയേറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെയാണ് ചിത്രത്തിന്റെ പുതിയ മൂന്ന് സ്റ്റിൽസ് പുറത്തുവിട്ടിരിക്കുന്നത് അതിൽ എല്ലാത്തിലും വിജയിക്കൊപ്പം മാത്യുവുമുണ്ട്.

മാത്യുവിന്റെ മിക്ക സിനിമകളും സംവിധായകൻ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച പ്രകടനക്കാരനാണ്, അദ്ദേഹത്തിന് ഈ വേഷം അനായാസം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അത്തരം കഴിവുള്ള അഭിനേതാക്കൾ നമ്മുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ അത് നമുക്ക് എളുപ്പമാകും. മാത്യു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് ലോകേഷ് പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *