മമ്മൂട്ടി നടി സ്‌നേഹയെ എടുത്ത് പൊക്കി; കുടുംബത്തിലുണ്ടായ പ്രശ്നം തുറന്ന് പറഞ്ഞ് സ്‌നേഹയുടെ ഭര്‍ത്താവ്

തമിഴ് സിനിമയിലെ ക്യൂട്ട് കപ്പിള്‍സില്‍ ഒരു ജോഡിയാണ് സ്നേഹയും പ്രസന്നയും. വിവാഹത്തിന് ശേഷവും സ്നേഹ അഭിനയത്തില്‍ സജീവമാണ്. പ്രസന്നയും ഇപ്പോള്‍ തമിവിലെന്നതു പോലെ മലയാളത്തിലും ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സിനിമ റിലീസായി, അതിന്റെ വിധി പ്രേക്ഷകര്‍ തീരുമാനിച്ചു. എന്നാല്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയില്‍ പ്രസന്ന പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ വൈറലാവുന്നത്.

വേദിയില്‍ വച്ച് സ്നേഹയെ കുറിച്ച് ചോദിച്ചപ്പോഴാണ്, ഒരു കാര്യം എനിക്ക് ഇവിടെ പ്രത്യേകിച്ച് പറയാനുണ്ട് എന്ന് പ്രസന്ന പറഞ്ഞത്. അക്കാര്യം ദുല്‍ഖര്‍ മമ്മൂട്ടി സാറിനോട് പറയുകയും വേണം. അദ്ദേഹം കാരണം ഞാന്‍ വീട്ടില്‍ അനുഭവിച്ച ദുരന്തത്തെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ്, ഗംഭീരമൊരു ബില്‍ഡപ് നല്‍കിയാണ് പറഞ്ഞു തുടങ്ങുന്നത്.

മമ്മൂട്ടി സാറിന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറില്‍ സ്നേഹ അഭിനയിക്കുന്നുണ്ട്. ഒരു ഷോട്ടില്‍ സ്നേഹ മരിക്കും, അപ്പോള്‍ സ്നേഹയെ എടുത്ത് പൊക്കി മമ്മൂട്ടി സര്‍ കുറച്ചപ്പുറമുള്ള ഒരു സോഫയില്‍ കൊണ്ടുപോയി കിടത്തണം. എന്നിട്ട് അരികത്തിരുന്ന കരയണം. അതാണ് സീന്‍. ഡയരക്ടര്‍ പറഞ്ഞു, സര്‍ നമുക്ക് അത് കട്ട് ചെയ്ത് എടുക്കാം, സ്നേഹടെ എടുക്കുന്നത് ഒരു ഷോട്ട്, പിന്നെ നടക്കുന്ന ഒരു ഷോട്ട്, പിന്നെ കിടത്തുന്നത് പോലെയും.

പക്ഷെ മമ്മൂട്ടി സര്‍ സമ്മതിച്ചില്ല, അതെന്തിനാണ് അത്രയും ഷോട്ട്, ഒറ്റ ഷോട്ട് പോരെ. ഞാന്‍ സ്നേഹയെ എടുക്കുന്നു, അവിടെ കൊണ്ടു പോയി കിടത്തുന്നു എന്നായി മമ്മൂട്ടി സര്‍. അപ്പോള്‍ സ്നേഹ തന്നെ അദ്ദേഹത്തോട് പറഞ്ഞു, സര്‍ എനിക്കിപ്പോള്‍ 68 കിലോ ഭാരമുണ്ട്, അത് വേണ്ട സര്‍ എന്ന്. പക്ഷെ അദ്ദേഹം ടേക്ക് പറഞ്ഞു. ഷോട്ട് എടുത്തു. 68 കിലോ ഭാരമുള്ള സ്നേഹയെ 73 വയസ്സുള്ള മമ്മൂട്ടി സര്‍ എടുത്ത് സോഫയില്‍ കൊണ്ടുപോയി കിടത്തി.

പക്ഷെ അതുകൊണ്ട് പ്രശ്നം ആയത് എനിക്കാണ്. വീട്ടില്‍ വന്ന് ആ സീനിനെ കുറിച്ച് പറഞ്ഞ് സ്നേഹ എന്നെ കളിയാക്കും. അദ്ദേഹം എന്നെ എടുത്ത് പൊക്കി അത്രയും ദൂരം നടന്നു. നിങ്ങള്‍ക്ക് എന്നെ എടുത്ത് ഒരു സ്റ്റെപ്പ് പോലും നടക്കാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട്. സത്യമായിട്ടും എനിക്ക് പറ്റില്ല. ദയവു ചെയ്ത്, ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങളെപോലുള്ളവരെ കുറിച്ച് ആലോചിക്കണം എന്ന് വാപ്പയോട് പറയണം എന്ന് ദുല്‍ഖറിനോട് പ്രസന്ന പറഞ്ഞു.

2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്‌നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു. 2002ല്‍ സ്‌നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2003, 2004 വര്‍ഷങ്ങളില്‍ ധാരാളം ശ്രദ്ധേയ ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2004 ല്‍ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *