കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ ലുലു മാളിന്റെ ‘മിനി’ പതിപ്പായിരിക്കും ഇത്.
ലുലുവിന്റെ വിവിധ റീറ്റെയ്ല്‍ ഷോപ്പിംഗ് കേന്ദ്രങ്ങളെ ഒരുമിപ്പിച്ച് പ്രാദേശിക തലത്തിലുള്ളവര്‍ക്ക് പോലും മികച്ച ഷോപ്പിംഗ് മാള്‍ അനുഭവം പകരം ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് ഈ മിനി മാളുകള്‍.
ഇന്ത്യയില്‍ കൊച്ചി, തൃപ്രയാര്‍, ബെംഗളുരു, തിരുവനന്തപുരം, ലക്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ആറ് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ കോയമ്പത്തൂരില്‍ വമ്പന്‍ ഹൈപ്പര്‍മാര്‍ക്കറ്റും ബെംഗളുരുവിലും കൊച്ചിയിലും ലുലു ഡെയ്ലി സ്റ്റോഴ്സുമായി റീറ്റെയ്ല്‍ രംഗത്ത് ഗ്രൂപ്പ് സജീവമാണ്. ഇവ കൂടാതെയാണ് മിനി ലുലു മാളുകള്‍ വരുന്നത്.
