കുഴൽനാടന്റെത് റിസോർട്ട് തന്നെ ;സി പി എം

മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരായ ആരോപണം കടുപ്പിച്ച് സിപിഎം. നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷന്‍ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴല്‍നാടന് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്‍മോഹനന്‍ പറഞ്ഞു.ചിന്നക്കനാലില്‍ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കലഞ്ഞുവീട് വയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോര്‍ട്ട് പണിതു.റിസോര്‍ട്ടില്‍ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓണ്‍ലൈന്‍ ബുക്കിങ് രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു.

തെരെഞ്ഞുപ്പ് കമ്മിഷന് മാത്യു കുഴല്‍ നാടന്‍ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണ്.വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത് കുഴല്‍ നാടനും കുടുംബത്തിനും ഉണ്ട്നാമനിര്‍ദേശപത്രികയില്‍ 2016മുതല്‍ 2021വരെയുള്ള കുടുംബ വരുമാനം 95,86,650രൂപയാണ്.എന്നാല്‍ ഈ കാലയളവില്‍ മാത്യുവിന്റേയും ഭാര്യയുടെയും പേരില്‍ 30.5കോടി രൂപയുടെ സ്വയാര്‍ജിത സ്വത്താണ് രേഖകള്‍ കാണിക്കുന്നത്.വിദേശത്ത് 24ശതമാനം ഷെയറായി 9കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്..ഈ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം ലഭിച്ചിട്ടുണ്ടോ?.വിദേശത്ത് 2.5ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയൊടെ നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് നിക്ഷേപം പരിധിയുടെ അഞ്ച് ഇരട്ടിയാണെന്നും സിഎന്‍മോഹനന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *