ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകി കുളങ്ങാട്ടുകുഴി സെന്റ് ജോർജ് പള്ളി

കോതമംഗലം : കുളങ്ങാട്ടുകുഴി സെന്റ്. ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് ആവശ്യമായ ധനസഹായം നൽകി.പള്ളിയുടെ സ്നേഹസ്പർശം പദ്ധതിയിലൂടെയാണ് ധന സഹായം നല്കി സമൂഹത്തിനു മാതൃകയായത് . കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മോർ യുലിയോസ് സ്നേഹസ്പർശം ചാരിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പള്ളി വികാരി ഫാ. എബി കിഴക്കേപ്പുറത്ത്, ട്രസ്റ്റിമാരായ ഷാജി കുളങ്ങാട്ടിൽ, സിജു മാറാച്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *