റിലീസ് ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തെ ആദ്യദിനത്തിൽ തന്നെ സിനിമ പ്രേമികൾ ഏറ്റെടുത്തു. കേരളത്തിൽ മാത്രമല്ല, വിദേശ ബോക്സ് ഓഫീസുകളിലും താരംഗമാവുകയാണ് റോബീ വർഗീസ് രാജ് എന്ന നവാഗതനൊരുക്കിയ ഈ മമ്മൂട്ടിചിത്രം
ഇപ്പോഴിതാ യു കെ യിലും അയർലൻഡിലുമായി ചിത്രം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ജവാനും മിഷൻ റാണിഗഞ്ചും ചന്ദ്രമുഖി 2 ഉം പ്രദർശനം തുടരുമ്പോഴും അവസാന വാരാന്ത്യത്തിൽ കണ്ണൂർ സ്‌ക്വാഡാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. ഇവിടങ്ങളിലെ തീയറ്ററുകളിൽ നിന്ന് കണ്ണൂർ സ്‌ക്വാഡ് നേടിയതിന്റെ പകുതി കളക്ഷൻ മാത്രമേ രണ്ടാം സ്ഥാനത്തുള്ള ജവാന് നേടാനായുള്ളൂ.
റിലീസ് ചെയ്തു മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രദർശന വിജയം തുടരുന്ന കണ്ണൂർ സ്കോഡിന്റെ ബോക്സ് ഓഫീസ് നേട്ടം ഏതൊരു നിർമ്മാതാവിനെയും അസൂയപ്പെടുത്തുന്നതാണ്. ഇപ്പോഴും 800 അധികം സ്ക്രീനുകളിലാണ് ലോകമെമ്പാടും കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുന്നത്.
