സൂര്യയെ നായകനാക്കി ശിവ സംവിധാനംചെയ്ത കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശിവയുടെ സഹോദരനാണ് നടൻ ബാല. ശിവയ്ക്കും തമിഴിലെ താര സഹോദരന്മാരായ സൂര്യക്കും കാർത്തിക്കും ഒപ്പമെടുത്ത ഒരു ചിത്രം ബാല കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെ പങ്കുവെച്ച വീഡിയോയിലാണ് ഈ ചിത്രം ബാല കാണിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയ നടക്കുന്ന സമയത്തായിരുന്നു ചിത്രീകരണം എന്നതിനാലാണ് കങ്കുവയിൽ അഭിനയിക്കാൻ കഴിയാതെ പോയതെന്നും അടുത്ത ഭാഗത്തിൽ ഉറപ്പായും ഒരു വേഷം ചെയ്യുമെന്നും ബാല പറഞ്ഞു.
അതേസമയം രണ്ട് വര്‍ഷത്തിന് ശേഷം റിലീസ് ആകുന്ന സൂര്യ നായകനായ സിനിമ, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വലിയ ഹൈപ്പോടു കൂടിയാണ് കങ്കുവ റിലീസ് ചെയ്തത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ നിന്നും പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല കങ്കുവയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും സൗണ്ട് മിക്‌സിംഗുമെല്ലാം കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. കാതടപ്പിക്കുന്ന ശബ്ദ സംവിധാനം എന്നതായിരുന്നു കങ്കുവ നേരിട്ട വിമര്‍ശനങ്ങളില്‍ ഏറ്റവും കൂടുതലും കേട്ടത്. വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സൗണ്ട് ഡിസൈനര്‍ റസൂര്‍ പൂക്കുട്ടി രംഗത്തെതി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത്.
സിനിമയിലെ സൗണ്ടിനെക്കുറിച്ച് ഇതുപോലൊരു റിവ്യു കാണേണ്ടി വന്നത് ഹൃദയഭേദകമാണ്. നമ്മുടെ കലാമികവ് ഈ ലൗഡ്‌നെസ് വാറില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടു വരുന്ന തിരുത്തലുകളെയോ? ഈ പ്രശ്‌നങ്ങളെ ഉച്ചത്തില്‍ തന്നെ അഭിസംബോധന ചെയ്യണം. തലവേദനയുമായി പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപ്പീറ്റ് വാല്യു ഉണ്ടാകില്ല” എന്നാണ് അദ്ദേഹം പറയുന്നത്.

 
                                            