കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരസ്യപ്രതികരണത്തിന് മറുപടിയുമായി അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ.

പരസ്യ പ്രതികരണം തീർത്തും അനാവശ്യമായിരുന്നു എന്നും വിമർശനമുന്നയിച്ചത് മാധ്യമശ്രദ്ധക്ക് വേണ്ടിയാണോ എന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദം വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ചു എന്നും തനിക്ക് സഹോദര തുല്യനായ ആളാണ് ബാലചന്ദ്രൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയാണോ വിവാദമുണ്ടാക്കിയത് എന്ന് അറിയില്ല എന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യ ഉത്സവത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് അദ്ദേഹം ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയിരുന്നത്. തനിക്ക് വിലയിട്ടത് 2400 രൂപ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ചിലവായത് 3500 രൂപ എന്നും ഇനി സാംസ്കാരിക ആവശ്യത്തിനായി മലയാളികൾ ബുദ്ധിമുട്ടിക്കരുത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. അതേസമയം പണം പ്രധാനമായി വരുന്നതെന്നും ഒരു പൈസയും വാങ്ങാതെ താൻ പല പരിപാടികൾക്ക് പോയിട്ടുണ്ട് എന്നും സച്ചിദാനന്ദ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നാൽ അല്പസമയത്തിനക തന്നെ അത് പിൻവലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *