എട്ട് മെട്രോ നഗരങ്ങളില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ എയര്‍ ഫൈബര്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്നാ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂന എന്നീ നഗരങ്ങളിലാണ് ഈ സേവനം ആദ്യമെത്തുന്നത്. കഴിഞ്ഞ മാസം നടന്ന കമ്ബനിയുടെ 46-ാമത് ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചതു മുതല്‍ ഈ പുതിയ 5ജി സേവനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സ്മാര്‍ട്ട് ഹോം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സൊലൂഷനുകളിലൂടെ ലോകോത്തര ഡിജിറ്റല്‍ വിനോദം, സ്മാര്‍ട്ട് ഹോം സേവനങ്ങള്‍, ബ്രോഡ്ബാന്‍ഡ് എന്നിവ ദശലക്ഷക്കണക്കിന് വീടുകളിലെത്തിക്കാന്‍ ഈ ഉദ്യമം സഹായകമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവില്‍ ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യവ്യാപകമായി 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, ഈ വിപുലമായ ഒപ്റ്റിക്കല്‍-ഫൈബര്‍ സാന്നിധ്യം 200 ദശലക്ഷത്തിലധികം പരിസരങ്ങളിലേക്ക് ജിയോയെ എത്തിക്കുന്നു.എന്നിരുന്നാലും, വിദൂര മേഖലകളിലേക്കും ദുര്‍ഘട പ്രദേശങ്ങളിലേക്കുമെല്ലാം ഒപ്റ്റിക്കല്‍ ഫൈബര്‍ വ്യാപിപ്പിക്കുന്നത് വിവിധ സങ്കീര്‍ണതകളും കാലതാമസവും നേരിടുന്നുണ്ട്. ഇത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് ഹോം ബ്രോഡ്ബാന്‍ഡ് എത്തിക്കുന്നതിനുള്ള സാഹചര്യം നഷ്ടമാക്കുന്നതായി ജിയോ വിലയിരുത്തുന്നു.
വിപുലമായ ഫൈബര്‍-ടു-ഹോം സേവനമായ ജിയോഫൈബര്‍ ഇതിനകം 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്നു, ഓരോ മാസവും ലക്ഷക്കണക്കിന് ആളുകളെ ഇത് കണക്റ്റ് ചെയ്യുന്നു. പക്ഷേ, ഇപ്പോഴും പല വീടുകളും ചെറുകിട ബിസിനസുകളും കണക്റ്റിവിറ്റിയിലേക്ക് എത്താനുണ്ട് . വേഗത്തില്‍ തന്നെ ഇവരെ ബന്ധിപ്പിക്കുന്നതിന് ജിയോ എയര്‍ ഫൈബര്‍ സഹായിക്കും.
550-ലധികം ഡിജിറ്റല്‍ ടിവി ചാനലുകള്‍, 16 ജനപ്രിയ ഒടിടി ആപ്പുകള്‍ എന്നിവ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ വിനോദ സേവനങ്ങളും വിവിധ സ്മാര്‍ട്ട്‌ഹോം സേവനങ്ങളും ഈ ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ആകര്‍കമായ പ്ലാനിലൂടെ ലഭികും.

 
                                            