പന്നിയിറച്ചി കഴിക്കും മുമ്പ് ഇസ്ലാമിക പ്രാര്‍ത്ഥന: ടിക് ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്

ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്ക് ശേഷം പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ടിക്റ്റോക്കിലൂടെ പ്രചരിപ്പിച്ച ഇന്‍ഡോനേഷ്യന്‍ യുവതിക്ക് രണ്ടുവര്‍ഷം തടവ്. ഇന്തോനേഷ്യയില്‍ നിലവിലുള്ള മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ലിനാ മുഖര്‍ജി എന്നറിയപ്പെടുന്ന ലീന ലുത്തിയാവധി ബാലി രാജ്യം സന്ദര്‍ശിച്ചപ്പോഴാണ് വിവാദമായ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

സുമാത്ര ദ്വീപിലെ പാലേബാംഗ് ജില്ലാ കോടതിയാണ് 33 കാരിയായ ലിനക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മത വിഭാഗത്തിന് എതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ടിക് ടോക് താരത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. തടവിന് പുറമേ 13,50,000 രൂപ പിഴയും ഇവര്‍ അടയ്ക്കണം.

വാര്‍ത്തയെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ലിന തന്റെ ഞെട്ടല്‍ അറിയിച്ചിരുന്നു. ചെയ്തത് തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയൊരു ശിക്ഷ കിട്ടുമെന്ന് അറിയില്ലായിരുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ഇവര്‍ അറിയിച്ചു.

മുസ്ലിം ജനസംഖ്യയില്‍ ലോകത്ത് ഒന്നാമതുള്ള രാജ്യമാണ് ഇന്തോനേഷ്യ. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതനിന്ദ നിയമം ആയുധമാക്കുന്നുവെന്നുള്ള ആരോപണം ഇവിടെ ശക്തമാണ്.

ഇത്തരം നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും അഭിപ്രായം സ്വാന്തനത്തിന് വേണ്ടിയുള്ള കടന്നുകയറ്റമാണെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ചെറിയ എതിര്‍പ്പുകള്‍ പോലും പൗരന്മാരെ ജയിലിലടയ്ക്കാനുള്ള കാരണമായി കരുതുന്ന ഗവണ്‍മെന്റ് ഏകാധിപത്യ നയമാണ് സ്വീകരിക്കുന്നതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു.

Leave a Reply

Your email address will not be published. Required fields are marked *