റിയാദ് : ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകള്‍കൂടെ എത്തും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്സിനാണ് ഇത്.
അസ്ട്രാസെനക്ക വാക്സിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും സൗദിയില്‍ വാക്സിന്‍ ഉടന്‍ ഉപയോഗിച്ചു തുടങ്ങുമെന്നും സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദു അല്‍ആലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
