വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരെ സിന്ധു ജോയ്. ദേശാഭിമാനിയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേര്‍ത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോള്‍ കണ്ടില്ലെന്ന് നടിക്കാനായില്ലെന്ന് സിന്ധു ജോയ് ഫേസ്ബുക്കില്‍ കുറിച്ചു.
മഹാരാജാസ് കോളേജില്‍ ഒരു സാധാരണ എസ്എഫ്‌ഐ പ്രവര്‍ത്തകയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവളാണ് ഞാന്‍. ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാല്‍ തകര്‍ന്നും നിരവധി തവണ പോലീസ് മര്‍ദനമേറ്റും പൊരുതി ഉയര്‍ന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളില്‍ ഞാനെത്തിയതെന്ന് സിന്ധു ജോയ് പറഞ്ഞു.
രാഷ്ട്രീയക്കാരിയും എഴുത്തുകാരിയും കോളമിസ്റ്റും അക്കാദമിഷ്യനും സാമൂഹിക പ്രവര്‍ത്തകയുമാണ് സിന്ധു ജോയ്.
യൂണിവേഴ്സിറ്റി കാലത്ത് കേരളത്തിന്റെ യൂത്ത് ഐക്കണായി ഉയര്‍ത്തിക്കാട്ടപ്പെട്ട അവരുടെ തീക്ഷ്ണമായ പ്രസംഗങ്ങള്‍ക്ക് പ്രശസ്തമാണ്.
സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ വൈസ് പ്രസിഡന്റും എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായിരുന്നു സിന്ധു.
സംഘടനയില്‍ ഇത്രയും ഉയര്‍ന്ന പദവി വഹിക്കുന്ന ഏക വനിതകൂടിയാണിവര്‍.
സിന്ധു 2009-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടി. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ പോസ്റ്റ് ഡോക്ടറേറ്റോടെ പഠനം അവസാനിപ്പിച്ചു.
2006-ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. കെ.വി. തോമസിനെതിരെയും അവര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് മന്ത്രിയായി.കേരള സംസ്ഥാന യുവജന കമ്മിഷന്റെ ആദ്യ അധ്യക്ഷയായി സിന്ധുവിനെ നോമിനേറ്റ് ചെയ്തിരുന്നു.
