മലയാളികള്‍ക്ക് സീരിയലിലും സിനിമയിലുമെക്കെ സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. ഒരിടേവളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന അവന്തിക ഇപ്പോള്‍ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അതോടൊപ്പം സോഷ്യല്‍ മീഡിയയിലേയും സജീവമാണ് അവന്തിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടന്നു തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ അവന്തിക പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധ നേടുകയാണ്. തനിക്ക് മോശമായ മെസേജ് അയച്ചയാളെ തുറന്നു കാണിച്ചിരിക്കുകയാണ് അവന്തിക. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അവന്തിക സ്‌റ്റോറി പങ്കിട്ടിരുന്നു. സമൂഹത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചായിരുന്നു താരം പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞിരുന്നത്. ഇതിന് ഒരാള്‍ നല്‍കിയ മറുപടിയാണ് അവന്തിക തുറന്നു കാണിച്ചിരിക്കുന്നത്. നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും! എന്നായിരുന്നു അവന്തികയ്ക്ക് ലഭിച്ച മറുപടി. അനുരാജ് രാധാകൃഷ്ണന്‍ എന്ന യുവാവാണ് ഈ മെസേജ് അയച്ചിരിക്കുന്നത്. ഇയാളുടെ പ്രൊഫൈല്‍ അടക്കമായിരുന്നു അവന്തികയുടെ പ്രതികരണം.
ഈ കമന്റ് നോക്കൂ. ഈ മനുഷ്യന്‍ അപകടകാരിയാണ്. നിങ്ങളെ പോലൊരാള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുവെന്നതു തന്നെ നാണക്കേടാണ്. നിന്നെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകണമെന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും. നീയൊരു നാണക്കേടാണ്.” എന്നായിരുന്നു അവന്തിക പറഞ്ഞത്. ഇയാളുടെ മെസേജ് നോക്കൂക. ഇയാള്‍ അപകടകാരിയാണ്.
ഇയാളുടെ കമന്റ് ഭയപ്പെടുത്തുന്നതാണ്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അവന്തിക. 2012 ൽ പുറത്തിറങ്ങിയ യക്ഷി ഫൈൽഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്. ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ശ്രദ്ധ നേടി. പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രോക്കൊഡൈൽ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചിരുന്നു. പക്ഷെ അവന്തികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്.

 
                                            