വിജയ് ചിത്രം ‘ദ ഗോട്ട്’ വിദേശത്ത് നേടിയത് എത്ര ?

ദളപതി വിജയ് നായകനായ ചിത്രമാണ് ദ ഗോട്ട്. നെറ്റ്ഫ്ലിക്സിലൂടെ വിജയ്‍യുടെ ദ ഗോട്ട് ഒടിടിയിലും പ്രദര്‍ശത്തിനെത്തി. ദ ഗോട്ടിന്റെ ഡയറക്ടേഴ്‍സ് കട്ടിന്റെ ഫൈനല്‍ വര്‍ക്കുകള്‍ കഴിഞ്ഞിട്ടിലും ഭാവിയില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നും പറഞ്ഞിരുന്നു വെങ്കട് പ്രഭു. ദ ഗോട്ട് വിദേശത്ത് 158 കോടിയാണ് ആകെ നേടിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിഎഫ്ക്സ് ജോലികളടക്കം ഡയറക്ടേഴ്‍സ് കട്ടിന് എന്തായാലും ആവശ്യമുണ്ടെന്നാണ് വെങ്കട് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ നിര്‍മാതാക്കളോട് ഇത് സംസാരിക്കണമെന്നും പറയുകയാണ് വെങ്കട് പ്രഭു. എന്നിട്ടായിരിക്കും ഞങ്ങള്‍ ചിത്രത്തിലെ ഡിലീറ്റഡ് സീൻ പ്രദര്‍ശനത്തിനെത്തിക്കുക. ചിത്രത്തിന്റെ എക്സ്റ്റൻഡഡ് കട്ടും പ്രദര്‍ശനത്തിനെത്തിക്കുമെന്നും സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കിയത് ചര്‍ച്ചയായിരിക്കുന്നതിനാല്‍ ചിത്രത്തിന്റെ ആരാധകര്‍ ആവേശത്തിലാണ്.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നതെന്നും വെങ്കട് പ്രഭു ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നുമാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *