ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ഇരുവശത്തും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതോടൊപ്പം അപ്രതീക്ഷിതമായ ഒരാവശ്യവും ഇസ്രായേലിലെ ആശുപത്രികൾ നേരിടുന്നുണ്ട്. മരിച്ചുപോയ ശരീരത്തിൽ നിന്നും ബീജം വേർതിരിച്ചെടുക്കണം എന്ന് ആവശ്യവുമായി ആശുപത്രികളിൽ അപേക്ഷകൾ കൂടി വരുന്നതാണ് റിപ്പോർട്ട്.
ഇസ്രായേലിൽ നൂറുകണക്കിന് യുവാക്കളാണ് കൊല്ലപ്പെട്ടത്. പ്രിയപ്പെട്ടവരുടെ ബീജം വേർതിരിച്ചെടുത്ത് ഭാവിയിൽ ഗർഭം ധരിച്ച് അവരുടെ വംശ പാരമ്പര്യം നിലനിർത്താനൽകുമെന്ന പ്രതീക്ഷയിലാണ് അവരുടെ പങ്കാളികൾ ആശുപത്രികളെ സമീപിക്കുന്നത്. മരണം നടന്നു 24 മണിക്കൂറിൽ ബീജം വേർതിരിച്ചെടുക്കണം. കോടതിയുടെ ഉത്തരവുണ്ടെങ്കിലേ അവിവാഹിതവനായ പുരുഷനിൽ നിന്ന് ബീജം വേർതിരിച്ചെടുക്കാൻ കഴിയൂ. എന്നാൽ വിവാഹിതനായ പുരുഷന്റെ ഭാര്യക്ക് ബീജം വേർതിരിച്ചെടുക്കുന്നതിന് അപേക്ഷിക്കാം.
അപേക്ഷകൾ വർദ്ധിച്ചതോടെ ഇങ്ങനെ ബീജം സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. ഇതോടൊപ്പം മൃതദേഹങ്ങളിൽ നിന്ന് ബീജം വേർതിരിച്ചെടുക്കുന്ന ജീവനക്കാർ വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും.
ഇതുവരെ ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1500 ആയി. ഏകദേശം 3,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
