അല്ലു അർജുൻ കോസ്മെറ്റിക് സർജറികൾ ചെയ്തോ? ചർച്ചയാക്കി ആരാധകർ

അല്ലു അർജുൻ എന്ന മലയാളികളുടെ സ്വന്തം മല്ലു അർജുനോട് കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു പ്രത്യേക സ്നേഹമാണ്. മറ്റൊരു തെലുങ്ക് താരത്തിനും ഇനിയും നേടാൻ കഴിയാത്ത സ്വീകാര്യത എന്നും എപ്പോഴും അല്ലു അർജുന് മാത്രം സ്വന്തം. മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാളി പ്രേക്ഷകർ അല്ലു അർജുനെ നെഞ്ചിലേറ്റി. ആദ്യമായി കേരളത്തിൽ ആരാധകരെ സമ്പാദിച്ച തെലുങ്ക് നടനാണ് അല്ലു അർജുൻ. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ഏക തെലുങ്ക് നടൻ എന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും പുഷ്പ 2വിന്റെ റിലീസ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോസ്മെറ്റിക് സർജറികളുടെ പേരിൽ നടൻ പരിഹാസം കേൾക്കുകയാണ്.

നടൻ സിനിമയിലെത്തിയശേഷം മുഖ സൗന്ദര്യം വർധിപ്പിക്കാനായി പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി എന്നാണ് സോഷ്യൽമീ‍ഡിയയുടെ കണ്ടെത്തൽ. അല്ലു അർജുന്റെ പഴയ ഫോട്ടോകളിൽ നടന്റെ മുഖത്ത് വന്ന മാറ്റം വ്യക്തമാണെന്നും കമന്റുകളുണ്ട്. അല്ലു അർജുൻ മുഖത്ത് പ്ലാസ്റ്റിക്ക് സർജറി ചെയ്തോ എന്ന വിഷയത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. രാജശേഖർ പ്രതികരിച്ചിരുന്നു.

പഴയ ഫോട്ടോകളെ അടിസ്ഥാനമാക്കി അല്ലു അർജുൻ്റെ മൂക്കിലും ചുണ്ടുകളിലും ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നത് വെറും ഊഹാപോഹം മാത്രമാണെന്നാണ് ഡോ. രാജശേഖർ പ്രതികരിച്ചത്. പ്രായത്തിന്റേതായ മാറ്റം മാത്രമാണ് നടന്റെ മുഖത്ത് വന്നതെന്നാണ് ആരാധകർ നൽകുന്ന വിശദീകരണം. 90സ് കിഡ്സിന് അല്ലു അർജുൻ കഴിഞ്ഞിട്ടേ മറ്റേത് തെലുങ്ക് നടനുമുള്ളു. ആര്യ എന്ന ചിത്രത്തോടെയാണ് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് അല്ലു അർജുൻ കുടിയേറിയത്. ആര്യയിലെ ഗാനങ്ങളും ഒരു കാലത്ത് തരംഗമായിരുന്നു. ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അല്ലു അർജുൻ സിനിമയിലേക്ക് എത്തുന്നത്.

ചൈൽഡ് ആർട്ടിസ്റ്റായി രണ്ട് സിനിമകൾ ചെയ്തു. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷം ​ഗം​ഗോത്രി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത പ്രതീക്ഷിച്ച വിജയമൊന്നും നേടിയില്ല. അല്ലു അർജുനെന്ന നായക നടനേയും തെലുങ്ക് പ്രേക്ഷകർക്ക് ദഹിച്ചില്ല. സിനിമ കാര്യമായ സമ്പത്തീക ലാഭം ഒന്നും നേടാതെ ശരാശരി വിജയം മാത്രം നേടി. പിന്നീടാണ് ആര്യ എന്ന സിനിമ അല്ലുവിന് ലഭിക്കുന്നത്.

ചിത്രം മൊഴിമാറ്റി പ്രദർശിപ്പിച്ചും വൻ വിജയമായി നടൻ ധനുഷ് പിന്നീട് ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ക്യാമ്പസ് പ്രണയകഥയും ആര്യയായുള്ള അല്ലുവിന്റെ പ്രകടനവും ദേവിശ്രീ പ്രസാദിന്റെ സം​ഗീതവും അല്ലുവിന്റെ മാസ്മരിക നൃത്തവുമെല്ലാം കൊണ്ട് സിനിമ വൻ വിജയമായി. അല്ലു അർജുൻ സിനിമകളുടെ മലയാളം ഡബ്ബിനുണ്ടായിരുന്ന നിലവാരം കൂടിയാണ് അല്ലു സിനിമകൾക്ക് പ്രേക്ഷകർ കൂടാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *