സൈബർ അക്രമണം നടത്തുന്നവരെയും വിമർശകരെയും പരിഹസിച്ചും പ്രകോപിപ്പിച്ചും വീണ്ടും സംഗീത സംവിധായകൻ ഗോപി സുന്ദർ. ‘ദരിദ്രരരെ ഇതിലെ’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കു വച്ചും ഒപ്പം കമന്റുകൾക്ക് മറുപടി കൊടുത്തുമാണ് ഗോപി തന്റെ ‘ഫെയ്സ്ബുക്ക് പേജ് സജീവമാക്കുന്നത്’. പരിഹാസ കമന്റുകളുമായെത്തിയവർക്ക് അതേ നാണയത്തിലാണ് ഗോപി മറുപടി നൽകുന്നത്.
‘ഒറ്റയ്ക്കേ ഉള്ളൂ’ എന്നായിരുന്നു ചിത്രത്തിനു താഴെ വന്ന ഒരു കമന്റ്. പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോയെന്നും ഫോട്ടോ പിടിച്ചത് ആരാണെന്നും ചോദിച്ചു കമന്റ് ചെയ്ത വ്യക്തിയോടു മറ്റൊരു ചോദ്യമാണ് ഗോപി സുന്ദർ മറുപടിയായി കുറിച്ചത്. ‘എന്റെ ദരിദ്രാ… നിന്നോട് നോം എന്തു പറഞ്ഞാൽ നിന്റെ വിശപ്പ് മാറും? എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും ഈ സംഗീതസംവിധായകൻ സൈബർ ആക്രമണങ്ങൾക്ക് വിധേയനാകുന്നത്.
പരിഹാസ കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ഗോപി സുന്ദർ