കോതമംഗലം : പിണ്ടിമന പഞ്ചായത്ത് വാർഡ് 13 മാലിപ്പാറയിലെ സി ബി എസ്റ്റേറ്റിലെ 30 അടി ആഴമുള്ള ഉപയോഗശൂന്യമായ കിണറിൽ കിടന്ന വെയ്റ്റ് ഉൾപ്പെടെയുള്ള മാലിന്യത്തിന് തീ പിടിച്ചു. തീ പിടിച്ച പുക പരിസരങ്ങളിലേക്ക് വ്യാപിച്ച് പരിസരവാസികൾക്ക് ശ്വാസം മുട്ട് അനുഭവപെട്ടതിനാൽ കോതമംഗലം അഗ്നി രക്ഷാ സേനയുടെ സേവനം ആവശ്യപ്പെടുകയായിരുന്നു.
20 മിനിറ്റ് വെള്ളം പമ്പ് ചെയ്ത് തീയും പുകയും ഇല്ലാതാക്കി സേന മടങ്ങി. കോതമംഗലം പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സേനാംഗങ്ങളായ രാഗേഷ് കുമാർ, വിഷ്ണുമോഹൻ, സൽമാൻ ഖാൻ , അനുരാജ്, ജിനോ രാജു, ശ്രുതിൻ പ്രദീപ്, ബിനു എന്നിവർ തീ അണക്കുന്നതിൽ പങ്കാളികളായി.
