സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും. അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയും. നാം ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാവുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
അതേ സമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മിത്ത് വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരാന്‍ നായര്‍ പറഞ്ഞിരിക്കുന്നത്.സമദൂരമെന്ന് എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ലെും അദ്ദേഹം പറഞ്ഞു. മിത്ത് വിവാദം ജനങ്ങളിലൂടെ ചര്‍ച്ചചെയ്യാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. സര്‍ക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്നതില്‍ മാറ്റമില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറയുന്നു. എന്ത് തന്നെയായാലും സ്പീക്കറുടെ മിത്ത് പരാമർശവും അതിനോടനു ബന്ധിച്ചുള്ള ചർച്ചകളും കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും എന്ന കാര്യത്തിൽ സംശയമില്ല.

 
                                            