ഇന്ത്യയില്‍ നിന്നുള്ള ‘ഫന്റാസ്‍പോർട്ടോ’ ചലച്ചിത്രോത്സവത്തിലെ അവാർഡ്‌ ടൊവിനോ തോമസിന്‌

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഓരളാണ് ടൊവിനോ തോമസ്. വാണിജ്യ വിജയങ്ങൾക്കൊപ്പം അടുത്തിടെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ തോമസ് പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനിൽ മികച്ച നടനായി ടോവിനോ തോമസിനെ തിരഞ്ഞെടുത്തു. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം.

അദൃശ്യ ജാലകങ്ങൾ എന്ന സിനിമയിലെ വേറിട്ട പ്രകടനത്തിനാണ് നായകൻ ടൊവിനോ തോമസിന് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. പോർച്ചുഗലിലെ പ്രശസ്‍തമായ ഫന്റാസ്‍പോർടോ ചലച്ചിത്രോത്സവത്തിലെ അവാർഡിലാണ് ടൊവിനോ തോമസ് മികച്ച നടനായി മാറിയത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടന് ആ അവാർഡ് ലഭിക്കുന്നത്. ഇതുവരെ സംഘടിപ്പിച്ച 44 എഡിഷനുകളിൽ ആദ്യമായി ഒരു മലയാളി നടനാണ് ഇന്ത്യയിൽ നിന്ന് പോർച്ചുഗലിലെ ഫന്റാസ്‍പോർടോ ചലച്ചിത്രോത്സവത്തിൽ അത്തരം ഒരു നേട്ടത്തിൽ എത്തുന്നത് എന്നത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്.

അവാർഡ് ലഭിച്ചതിലെ സന്തോഷം താരം പോസ്റ്റിലുടെ പങ്കുവെച്ചിട്ടുണ്ട്. ഇത് മഹത്തരമെന്ന് ടൊവിനോ പറയുന്നു. വീണ്ടും ഞാൻ അംഗീകരിക്കപ്പെട്ടു. മികച്ച നടനായി ഫാന്റസ്‍പോർടോ ചലച്ചിത്രോത്സവത്തിൽ തെരഞ്ഞെടുക്കപ്പട്ടതിൽ ആദരിക്കപ്പെട്ടതായും അഭിമാനവും തോന്നുന്നു. അദൃശ്യ ജാലകങ്ങൾ പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനും നിർമാതാവിനും അടക്കം സിനിമയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കാനും നന്ദി രേഖപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. സിനിമയുടെ വിജയം ഇനിയും തുടരട്ടേ. എല്ലാവരോടും സ്‍നേഹമെന്നും നന്ദിയെന്നും പറയുന്നു ടൊവിനോ തോമസ്.

ഡോ. ബിജുവാണ് അദൃശ്യ ജാലകങ്ങൾ സംവിധാനം ചെയ‍്‍തത്. യുദ്ധ വിരുദ്ധ പ്രമേയവുമായെത്തിയെ ചിത്രത്തിന്റെ തിരക്കഥയും ഡോ. ബിജുവിന്റേതായിരുന്നു. ഛായാഗ്രാഹണം യദു രാധാകൃഷ്‍ണനായിരുന്നു. ഇന്ദ്രൻസും നിമിഷ സജയനും ടൊവിനോയ്‍ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. അൻവേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം തിയറ്ററുകളിൽ തിറഞ്ഞ് ഓടുകയാണ്. അതിനൊപ്പാമാണ് ഈ വിജയം താരം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *