മൂക്കുത്തിയിട്ട് ഫഹദ് ഫാസിൽ ; ചർച്ചയായ ജ്വല്ലറി പരസ്യം

മൂക്കുത്തിയെന്നു കേൾക്കുമ്പോൾ, പുരാതന കാലം മുതൽ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ആഭരണമാണ്. ജാതിമത ഭേദമെന്യേ, ഫാഷൻ്റെ ഭാഗമായിട്ടാണ് ഇന്ന് മിക്ക പെൺകുട്ടികളും മൂക്കുത്തി ധരിക്കുന്നത്. എന്നാൽ, മൂക്കുത്തിയിലെ പെൺകൊയ്മയെ തിരുത്തുകയാണ് കവിത ജ്വല്ലറിയുടെ പുതിയ പരസ്യം. മൂക്കുത്തിയിട്ട ഫഹദ് ഫാസിലാണ് പുതിയ പരസ്യത്തിൽ ശ്രദ്ധ കവരുന്നത്. ജനമനസ്സുകളില്‍ പ്രത്യേകിച്ച് യുവതലമുറയുടെ ഹരമായ നടന്‍ ഫഹദ് ഫാസിൽ വ്യത്യസ്തയുടെ കാര്യത്തിൽ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുളള നടന്മാരിൽ ഓരാളാണ്.

ലിം​ഗസമത്വം എങ്ങനെയെല്ലാമായിരിക്കണമെന്നതിൽ വ്യക്തമായ അറിവുള്ള പുതുതലമുറ ഇതിനെല്ലാം എതിരാണ്. ഇത്തരം സ്റ്റീരിയോടൈപ്പിങ് തച്ചുടക്കാൻ എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും സംസാരത്തിലൂടെയും ഒരു വിഭാ​ഗം പരിശ്രമിക്കുന്നുണ്ട്. അതിന്റേതായ ചില മാറ്റങ്ങൾ സമൂഹത്തിൽ വന്ന് തുടങ്ങി. മലയാളത്തിലെ മുൻനിര പുരുഷ താരങ്ങളിൽ ഒരാൾ മൂക്കുത്തിയണിഞ്ഞ് സ്ക്രീൻ പ്രത്യക്ഷപ്പെടുന്നതും ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ ലിം​ഗസമത്വം പ്രമേയമായ പരസ്യത്തിന്റെ ഭാ​ഗമായതിന്റെ പേരിൽ ഫഹദിനാണ് സോഷ്യൽമീഡിയയുടെ അഭിനന്ദനങ്ങൾ ഏറെയും ലഭിക്കുന്നത്.

ഫഹദ് ഫാസിലാണ് കവിത ജ്വല്ലറിയുടെ അംബാസിഡർ. സ്വർണ്ണ പരസ്യങ്ങളിലെ പെൺകൊയ്മയെ തിരുത്തി സമത്വമെന്ന ആശയവുമായി എത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് ഫഹദ്. ഫഹദിനൊപ്പം ലക്ഷ്മി രാമകൃഷ്ണൻ, ബിന്ദു പണിക്കരുടെ മകൾ കല്ല്യാണി പണിക്കർ എന്നിവരും വീഡിയോയിൽ ഉണ്ട്. തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു പരസ്യ ചിത്രം എന്ന ആശയവുമായാണ് ഫഹദിനെ സമീപിച്ചത്. ഇന്ന് നിലവിലുള്ള സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കുക, ലിംഗ സമത്വത്തെ ഊട്ടിയുറപ്പിക്കുക എന്നതാണ് ആശയങ്ങളാണ് പരസ്യചിത്രത്തിന് പിന്നില്‍. നിലവില്‍ സ്വര്‍ണാഭരണങ്ങളുടെ പരസ്യത്തില്‍ സ്ത്രീകളാണ് ആഭരണങ്ങള്‍ അണിയുന്നത്. എന്നാല്‍ ഈ പരസ്യചിത്രത്തില്‍ ഫഹദിനെ മൂക്കുത്തിണിയിച്ച് ഈ പരസ്യം ശ്രദ്ധനേടി കഴിഞ്ഞു.

എന്നാൽ സമൂഹത്തെ പേടിച്ചാണ് പലരും ഇത്തരം ആ​ഗ്രഹങ്ങൾ ഉപേക്ഷിക്കുന്നത്. മൂക്കുത്തിയണിഞ്ഞ് എത്തിയതിന്റെ പേരിൽ ഏറെ വിമർശനം കേൾക്കേണ്ടി വന്ന ഒരാളാണ് സുരേഷ് ​ഗോപിയുടെ മരുമകൻ ശ്രേയസ്. ഫഹദിന്റെ പരസ്യം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഇത് ജ്വല്ലറിയുടെ പരസ്യമല്ല… ഒരു വിപ്ലവമാണ് എന്നാണ് ഒരാൾ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *