ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തിൽ ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കി. ശേഷം കെട്ടിയിട്ട് പൊളളലേൽപിച്ചതായി പരാതി . ജനുവരി 9 ന് ബൈനോൾ സ്വദേശിയായ 22 കാരനായ ദളിത് യുവാവ് ആയുഷിനാണ് ക്ഷേത്രത്തിൽ കയറിയതിന്റെ പേരിൽ മർദ്ദനമേറ്റത്. മേൽജാതിയിൽപെട്ട ചിലർ തന്നെ മർദിക്കുകയും കെട്ടിയിട്ട് പൊള്ളലേൽപിക്കുകയും ചെയ്തു എന്ന് ആയുഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ജനുവരി 10 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ആയുഷിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ആയുഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഗ്രാമീണർക്കെതിരെ എസ്സി/ എസ്ടി ആക്ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് അർപൺ യദുവൻഷി പറഞ്ഞു. സർക്കിൾ ഓഫീസർ പ്രശാന്ത് കുമാറിനെ സംഭവത്തിന്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *