തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം ലഭിച്ചു എന്ന വിവരത്തെ തുടർന്ന് കേരളത്തിലെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റൈഡ്. തൃശ്ശൂർ, എറണാകുളം വയനാട് മലപ്പുറം ജില്ലകളിലെ 12 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടക്കുന്നത്. 212 സി ആർ പി എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടിയാണ് 12 കേന്ദ്രങ്ങളിലും ഒരേസമയം റൈഡ് നടത്തിവരുന്നത് .
പോപ്പുലർ ഫ്രണ്ടുമായ് ബന്ധപ്പെട്ട് എൻഐഎ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ് . സംഘടനയുടെ സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ് പോക്കാലില്ലം, അബ്ദുൾ സമദ്, അബ്ദുൽ ജലീൽ, നൂറുൽ അമീൻ എന്നീ നേതാക്കളുടെ വീടുകളിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ട്രസ്റ്റുകളിലും ഇ ഡിയുടെ പരിശോധന നടന്നുവരികയാണ്.
കേരളത്തിൽ തീവ്രവാദ സംഘടനയായ പി എഫ് ഐ യുടെ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഈ ഡി വാദിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നടക്കം പ്രവർത്തന ഫണ്ട് വരുന്നത് തടയാൻ വേണ്ടിയാണ് ഈ നടപടി.
ഇതിനുമുമ്പും പി എഫ് ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ റെയ്ഡ് നടത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു. ആ നടപടിയുടെ തുടർച്ച തന്നെയാണ് ഇപ്പോൾ നടക്കുന്നതും.
