ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെയാണ് സുഖ്ദൂല്‍ സിങ് എന്ന ഖലിസ്ഥാന്‍ നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം രംഗത്തുവന്നതോടെ കഥ മാറുകയാണ്.
കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനായ സിദ്ദു മൂസാവാലയുടെ കൊലയ്ക്കു പിന്നാലെ ഉയര്‍ന്ന ‘ഗ്യാങ് വാര്‍’ വീണ്ടും തലപൊക്കുകയാണ്. സമൂഹ മാധ്യത്തിലൂടെണ് ലോറന്‍സ് ബിഷ്‌ണോയി സംഘം സുഖ്ദൂല്‍ സിങ്‌ന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളായ ഗുര്‍ലാല്‍,വിക്കി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ സുഖ ദുന്‍കെയുണ്ടെന്നാണ് ബിഷ്‌ണോയിയുടെ ആരോപണം.
അയാള്‍ ലഹരിക്ക് അടിമയായാരുന്നെന്നും നിരവധി പേരുടെ ജീവന്‍ ഇല്ലാതാക്കിയെന്നും ഇപ്പോള്‍ ‘അയാളുടെ പാപങ്ങള്‍ക്ക് ശിക്ഷ’ ലഭിച്ചെന്നുമാണ് ബിഷ്‌ണോയി സംഘം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഏതു രാജ്യത്തുപോയി ഒളിച്ചാലും തങ്ങളുടെ കൂട്ടാളികളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നവരെ ബാക്കിവയ്ക്കില്ല എന്ന മുന്നറിയിപ്പും ബിഷ്‌ണോയ് സംഘം നല്‍കുന്നുണ്ട്.
പാക്കിസ്ഥാനില്‍നിന്ന് 200 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നു കടത്തിയ കേസുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയി ഇപ്പോള്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്. സിദ്ദു മൂസവാലയെ വധിച്ച കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവേയാണ് പുതിയ കേസില്‍ ബിഷ്‌ണോയിയെ ഐടിഎസിന് കൈമാറിയത്.
ഇയാള്‍ 2017 ലാണ് കാനഡയിലേക്കു കുടിയേറുന്നത്.ഇന്ത്യയില്‍ ഏഴോളം ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. എന്നിട്ടും വ്യാജ പാസ്‌പോര്‍ട്ടില്‍ പൊലീസ് ക്ലിയറന്‍സ് ലഭിച്ചാണ് ഇയാള്‍ കാനഡയിലേക്കു കടന്നത്.

 
                                            