തൻ്റെ രോ​ഗവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ഡോ. റോബിൻ

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തിയതോടെയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ മലയാളികൾക്ക് ശ്രദ്ധനേടി കെടുത്തത്. ബി​ഗ് ബോസിലേക്ക് മത്സരാർത്ഥിയായി എത്തും മുമ്പ് ചാനലുകളിൽ ചെറിയ പ്രോ​ഗ്രാമുകൾ ചെയ്തും റോബിൻ ആരാധകരെ സമ്പാദിച്ചിരുന്നു. ഇതിനു ശേഷമാണ് ഭാര്യയാകാൻ പോകുന്ന ആരതി പൊടി സുപരിചിതയാകാൻ തുടങ്ങിയത്. സോഷ്യൽമീഡിയയിൽ സജീവമായ ആരതി പൊടിയുടെ ചാനലിൽ ചെയ്ത ഏറ്റവും പുതിയ വ്ലോ​ഗാണ് താരത്തിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ഇനി അങ്ങോട്ട് ലൈഫിൽ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങളൊക്കെ വീഡിയോയാക്കി അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചതായി റോബിൻ അറിയിച്ചു. അത് ഇടയ്ക്കിടെ സമയം കണ്ടെത്തി നിങ്ങളിലേക്ക് എത്തിക്കും. പീന്നിട് തന്റെ അസുഖ വിവരത്തെ കുറിച്ചും ഡോ വ്യക്തമാട്ടി. കോവിഡ് വന്നതിനുശേഷം കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി എന്റെ ലങ്സിന്റെ കപ്പാസിറ്റി വളരെ കുറവായിരുന്നു. അതിനാൽ തന്നെ ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു.

മാത്രമല്ല നല്ല രീതിയിൽ കിതപ്പും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ ‍ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കിന് ചെറിയ വളവും ഉള്ളിൽ ചെറിയ രീതിയിൽ മാംസത്തിന്റെ വളർച്ചയുമുണ്ടെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വരുന്ന 22 ആം തിയ്യതി സർജറിയാണ് എന്നും അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞാൽ ഒരാഴ്ച വരെ നേസിൽ പാക്കേജുണ്ടാകും. മാത്രമല്ല ഒരു മാസം വരെയൊക്കെ മുഖത്ത് മുഴുവൻ നീരുണ്ടാകും. ശ്വാസം കൃത്യമായി എടുക്കാൻ പറ്റാത്തതുകൊണ്ട് കുറച്ച് നാളുകളായി എന്റെ ബോഡിക്ക് കൃത്യമായി ഓക്സിജൻ കിട്ടുന്നുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ നല്ല രീതിയിൽ ക്ഷീണവും തലകറക്കവും ചിലപ്പോഴൊക്കെ വണ്ടി ഓടിക്കുമ്പോൾ കണ്ണ് ഇരുട്ട് കയറുന്ന പ്രവണതയുമെല്ലാം ഉണ്ടായിരുന്നു. ചെറിയ രീതിയിൽ ബിപി ഇത്തരം ലക്ഷണങ്ങൾ കണ്ടപ്പോൾ ആദ്യം ഹൈ ബിപിയുടേതാണെന്ന് കരുതി. പക്ഷെ ഇതെല്ലം മൂക്കിലുള്ള പ്രശ്നങ്ങളുടേതാണെന്ന് പിന്നിട് തിരിച്ചറിഞ്ഞു. വ്ലോ​ഗൊന്നും എടുക്കാൻ അറിയില്ല. എങ്കിലും നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം എടുക്കുന്നതായിരിക്കും എന്നാണ് സർജറിയുടെ വിശദാംശങ്ങൾ പങ്കിട്ട് റോബിൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *