ഉദയനിധി സ്‌റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മധ്യമപ്രവർത്തകരെ ശാസിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. രാഷ്ട്രീയകാര്യങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് രാജനീകാന്ത് വ്യക്തമാക്കി. ഇന്ന് വേട്ടയാൻ്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു രജനികാന്ത്.
അതേസമയം വേട്ടയ്യൻ “നന്നായി വന്നിരിക്കുന്നു”, അതിനായി താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ചിത്രത്തിലെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യത്യസ്തമായിരിക്കും എന്നായിരുന്നു മറുപടി. ചിത്രത്തിലെ പാട്ടുകൾ ഇതിനൊടാക്കം തന്നെ വൈറലായി കഴിഞ്ഞു.

 
                                            