അവതാരക ദിവ്യ ദർശിനിയെ അപമാനിച്ചത് നയൻതാരയോ?

തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളും നിറഞ്ഞുനിന്ന അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി എന്നും ഈ അവതാരകയെ അറിയപ്പെടുന്നു. അതോടൊപ്പം ചില സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും സാന്നിധ്യം ആയിട്ടുണ്ട്.

സൂപ്പര്‍താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ അടക്കം അഭിമുഖം നടത്തിയിട്ടുള്ള ആളാണ് ദിവ്യ. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ പ്രശസ്തമാണ്.

ഒരു അവതാരക എന്ന നിലയില്‍ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷത്തെ കുറിച്ചാണ് ദിവ്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പരിപാടിയില്‍ ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെക്ഷന്‍ കഴിഞ്ഞപ്പോഴാണ് എത്തിയത്. അവര്‍ വന്നയുടനെ എന്റെ ഡ്രസ്സ് ആണ് നോക്കിയത്.

അവരുടെ ഡ്രസ്സ് ഒരു പോലെയായിരുന്നു. ഒരേ ഡിസൈനും ഒരേ കളര്‍ എന്ന് പറയാം. ഓ, നമ്മള്‍ ഒരേ ഡ്രസ്സ് ആണല്ലോ ഇട്ടിരിക്കുന്നത്. ഞാനും അത് കേട്ട് ചിരിച്ചു. പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രെസുണ്ടോ എന്ന് ചോദിച്ചത്.

അത് ശരിക്കും ഒരു ഷോക്ക് ആയിരുന്നു. എനിക്ക് അപമാനമായി തോന്നിയെങ്കിലും ഞാന്‍ വളരെ മര്യാദയുടെയാണ് ആ നടിയുടെ പെരുമാറിയത്. ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ്സ് എന്ന ചിന്തയാണ് അവിടെ കണ്ടത് ശരിക്കും വേദനിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ നയന്‍താര എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ‘കണക്ട്’ എന്ന ചിത്രത്തിലെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്റര്‍വ്യൂ എടുത്തിരുന്നു. അന്ന് ഇരുവരും ഏതാണ്ട് ഒരേ വസ്ത്രം ആണ് ഇട്ടിരുന്നത്. നയന്‍താര അല്ല എന്നും ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *