മലപ്പുറം ദൂരദർശൻ ഓഫീസിനു മുന്നിൽ ധർണയും പ്രകടനവും നടത്തി

മലപ്പുറം : കേരള സഹകരണ വേദിയുടെയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സിലിന്റെയും (എഐടിയുസി) ആഭിമുഖ്യത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസിനു മുന്നില്‍ ധര്‍ണയും പ്രകടനവും നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത രജിസ്ട്രാറുകള്‍ക്കും നിയമങ്ങള്‍ക്കും കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹകരണസംഘങ്ങളെ സംയോജിപ്പിച്ച് സഹകരണ രംഗത്തും കുത്തകവത്കരണത്തിന് വഴി തുറന്നിടുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണനിയമ ഭേദഗതി 2023 പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ സംഘടിപ്പിച്ചത് എ. ഐ ടി യു സി ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മമണ്ണ്യന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം എ റസാഖ്, ഗോകുലം ബാബു, അച്ചന്‍ കുഞ്ഞു , സരോജിനി ചന്ദ്രന്‍, പി. ജംഷീര്‍, ടി. അബ്ദു എന്നിവര്‍ പ്രസംഗിച്ചു .കെ സി ഇ സി ജില്ലാ സെക്രട്ടറി രാജേന്ദ്രബാബു സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *