കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍റെയും ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ സ്നേഹവും സാമൂഹിക പ്രതിബന്ധതയും മുഖമുദ്രയാക്കണം. നവീന്‍റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവീന്‍റെ മരണത്തിന് ശേഷം ഒന്‍പതാം ദിവസമാണ് പി.പി. ദിവ്യയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം എത്തുന്നത്. സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടേണ്ടതുണ്ട്. ഓരോ ഘട്ടത്തിലും സിവില്‍ സര്‍വീസ് മാറി. എന്നാല്‍ പഴയകാലത്തിന്‍റെ ഹാങ് ഓവര്‍ ഇപ്പോഴും ചിലരില്‍ നിലനില്‍ക്കുന്നുണ്ട്. മനപ്പൂര്‍വം ഫയലുകള്‍ വൈകിപ്പിക്കരുത്. ജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് നടത്തി കൊടുക്കുക എന്നതിൽ ആകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വയാന്ട ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് സ്ഥരീകരിച്ച് മുഖ്യമന്ത്രി.ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരിൽ നിന്നും നിർബന്ധ പൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്.5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകൾക്കിടയിലുണ്ടായത്.അതിനിടെ ഒരു സംഘടന ഭാരവാഹികൾ തന്നെ കാണാൻ വന്നു, പ്രയാസങ്ങൾ പറഞ്ഞു സംഘടനയുടെ നിലപാട് മാറ്റണമെന്നാണ് അവരോട് പറഞ്ഞത്.സാമൂഹിക പ്രതിബന്ധതയുണ്ടാകണം.5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്.
എന്നാല്‍ ചില വ്യക്തികളുടെ പ്രശ്നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു കാര്യത്തിന് ദീർഘകാലം ഒരാൾ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്.ജനങ്ങളാണ് ഭരിക്കുന്നതെന്ന അറിവ് ജീവനക്കാർക്കുണ്ടാകണം.ഒറ്റപെട്ട തെറ്റായ പ്രവണത കൾ ചെയ്യുന്നവരുണ്ട്.ഓൺ അപേക്ഷകൾ നൽകിയ ശേഷം അപേക്ഷ കനെ വിളിച്ചു വരുത്തുന്നുണ്ട്.അവർ പഴയ ശീലം മാറ്റാൻ തയ്യാറാകുന്നില്ല. ആ ശീലം അവർമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
                                            