സ്വാഭാവിക അഭിനയം കൊണ്ട് തമിഴകത്ത് ശ്രദ്ധനേടിയ നടിമാരില്‍ ഒരാളാണ് അഞ്ജലി. ഇരട്ട അടക്കമുള്ള മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളികള്‍ക്കും പ്രിയങ്കരിയാണ്. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ് അഞ്ജലിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. രണ്ടു സിനിമകളിലെ പ്രകടനവും ഏറെ ശ്രദ്ധനേടി.
തമിഴിനു മലയാളത്തിനുംപുറമെ തെലുങ്ക്, കന്നഡ, ഭാഷകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും ആരാധകരുടെ കയ്യടി നേടാനും അഞ്ജലിക്ക് സാധിച്ചു. നായിക എന്നതിന് പുറമെ സഹനടിയാവും അഭിനയത്തിന് പുറമെ നൃത്തത്തിലുമെല്ലാം അഞ്ജലി തിളങ്ങി. സിനിമകളില്‍ അല്‍പം ബോള്‍ഡും ഗ്ലാമറസുമായ വേഷങ്ങള്‍ ചെയ്യാനും അഞ്ജലി മടി കാണിച്ചിട്ടില്ല. ചില സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് അഞ്ജലി മനസ് തുറക്കുകയുണ്ടായി. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് അഞ്ജലി പറഞ്ഞത്. എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നും അഞ്ജലി പറഞ്ഞു.
അങ്ങനെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍, ഷോട്ടിന് ശേഷം താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ അടുത്ത ഷോട്ടിന് വരാറുള്ളതെന്നും അഞ്ജലി പറയുന്നു. ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്ന് അഞ്ജലി പറഞ്ഞു. എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളുടെ കാര്യത്തില്‍ തനിക്ക് ആ ആശങ്കയില്ലെന്നും അഞ്ജലി വ്യക്തമാക്കി.
ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്ന് അഞ്ജലി പറയുന്നു. ഒരുപാട് പേര്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത് എന്നതും പ്രശ്നമായി അഞ്ജലി ചൂണ്ടിക്കാട്ടി. എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകുമെന്ന് അഞ്ജലി പറയുന്നു.
ഇതേ അഭിമുഖത്തില്‍ തന്റെ പ്രണയ പരാജയത്തെ കുറിച്ചും അഞ്ജലി സംസാരിച്ചിരുന്നു. താനൊരു ടോക്സിക് റിലേഷന്‍ഷിപ്പിലായിരുന്നു എന്നാണ് അഞ്ജലി പറഞ്ഞത്. ആരുടേയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ കരുതിയിരുന്നത്ര നല്ല ഒന്നായിരുന്നില്ല ആ ബന്ധമെന്ന് അഞ്ജലി പറഞ്ഞു. റിലേഷന്‍ഷിപ്പാണോ കരിയറാണോ വേണ്ടതെന്ന് ഒരു സ്ത്രീയ്ക്ക് ചിന്തിക്കേണ്ടി വരുന്നു എന്നതാണ് ടോക്സിക് റിലേഷന്‍ഷിപ്പായി അഞ്ജലി പറയുന്നത്. ഒരു പുരുഷന് വിവാഹം കഴിക്കുകയും ജോലിയ്ക്ക് പോകുന്നത് തുടരുകയും ചെയ്യാന്‍ ആകുമെങ്കില്‍ പെണ്ണിനും സാധിക്കുമെന്ന് അഞ്ജലി പറഞ്ഞു. നേരത്തെ അഞ്ജലിയും തമിഴ് നടന്‍ ജയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം ഇരട്ടയിലാണ് അഞ്ജലി അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ മാലിനി എന്ന കേന്ദ്രകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇരട്ടയ്ക്ക് മുന്‍പ് റോസാപ്പൂ, ജയസൂര്യ നായകനായ പയ്യന്‍സ് എന്നീ ചിത്രങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അഞ്ജലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കില്‍ ബഹിഷ്‌കരണ എന്നൊരു സീരീസും തമിഴില്‍ ഫാള്‍ എന്നൊരു സീരീസും അഞ്ജലിയുടേതായി പുറത്തിറങ്ങിയിരുന്നു. ഗെയിം ചേഞ്ചര്‍, ഗാംഗ്‌സ് ഓഫ് ഗോദാവരി എന്നിങ്ങനെ രണ്ടു സിനിമകളാണ് അഞ്ജലിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 
                                            