ജിവിഎച്ച്എസ്എസ് ഈസ്റ്റ് മാറാടി എൻഎസ്എസ് യൂണിറ്റും ജെ ആർ സി യും പാലക്കുഴ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലുമായി സഹകരിച്ച് സുഖദം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.തദ്ദേശവാസികളെയുംവിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു നടത്തിയ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം സ്വാഗത പ്രസംഗം നടത്തി. വാർഡ് മെമ്പർ ജിഷ ജിജോ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ,പിടിഎ പ്രസിഡൻറ് സിനിജ സനൽ അധ്യക്ഷപ്രസംഗം നടത്തി. എച്ച എം ഇൻ ചാർജ് ഷീബ എം ഐ , ജെ ആർ സി കോ- ഓർഡിനേറ്റർ ബിൻസി ബേബി എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. രേഷ്മ, ഡോ. സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ക്യാമ്പിൽ സൗജന്യ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരുന്നു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദീപ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു. ചടങ്ങിൽ അനിൽ കുമാർ കെ പി, രതീഷ് വിജയൻ അനൂപ് തങ്കപ്പൻ, സൗമ്യ സെബാസ്റ്റ്യൻ, സിലി ഐസക്,ഗ്രേസി കുര്യൻ,രാജീവ് പി ആർ,വിജു തോമസ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് വൻ വിജയപ്രദമായിരുന്നു.

 
                                            