വർക്കിങ് കമ്മിറ്റി വിഷയത്തിൽ മനുഷ്യസഹജമായ വിഷമം; രമേശ് ചെന്നിത്തല

കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് മനുഷ്യസഹജമായ വിഷമം മാത്രമാണ് തനിക്ക് തോന്നിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടി നിർണായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

19 വർഷങ്ങൾക്ക് മുൻപ് വഹിച്ചിരുന്ന അതേ പദവി തന്നെ വീണ്ടും കിട്ടിയപ്പോൾ അസ്വാഭാവികത തോന്നി. ദേശീയതലത്തിൽ എന്നെക്കാളും ജൂനിയർ ആയ പലരും സമിതിയിൽ ഇടം പിടിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു

വർക്കിങ് കമ്മിറ്റി കാര്യത്തിൽ പറയാനുള്ളതു ഹൈക്കമാൻഡിനെ ധരിപ്പിക്കും. ജാതി പരിഗണനയല്ല തടസ്സമായത്. ജാതിയുടെയും മതത്തിന്റെയും പേരിൽ അളക്കാൻ അനുവദിക്കില്ല. കേരളത്തിൽ നിന്നു പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടവരെല്ലാം അതിന് അർഹരാണ്. പൊതു പ്രവർത്തനത്തിലേക്കും കോൺഗ്രസിലേക്കും വൈകി എത്തിയ ആളാണെങ്കിലും ശശി തരൂർ രാജ്യത്തിനും കോൺഗ്രസിനും അഭിമാനമാണ്. എന്റെ അനുജനെപ്പോലെ കരുതുന്ന കെ.സി.വേണുഗോപാലിന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ്. അദ്ദേഹം എനിക്കെതിരായി പ്രവർത്തിക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *