പ്രമേഹരോഗികളാണോ നിങ്ങൾ? എങ്കിൽ ഇവ ഒഴിവാക്കുക

ശരിയല്ലാത്ത ജീവിതശൈലിയും ഭക്ഷണക്രമങ്ങളും മൂലം ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വരുമോ എന്ന് പേടിച്ച് ഇഷ്ടമല്ലാത്ത ഭക്ഷണം ഒഴിവാക്കുന്നവർ ഏറെയാണ്.ഒരു ജ്യൂസ് കുടിക്കണം എന്നുണ്ടാകും. എന്നാൽ പഞ്ചസാരയല്ലേ പ്രമേഹം വന്നാലോ എന്ന പേടിയാണ്.

ജ്യൂസ് എന്ന് പറയുമ്പോൾ പാക്കറ്റിൽ വാങ്ങാൻ കിട്ടുന്നതല്ല.പഴങ്ങൾ പിഴിഞ്ഞെടുക്കുന്ന ജ്യൂസ്. അതിൽ നൂറ് ശതമാനവും പഴങ്ങളുടെ ചാറ് മാത്രമേ കാണാവൂ എന്നുമാത്രം.ഇത് ധൈര്യമായി കുടിക്കാം. എന്നാൽ ഇതിൽ ഒഴിവാക്കാൻ പറ്റാവുന്ന കുറച്ചു പാനീയങ്ങളെയാണ് ഇനി പറയാൻ പോകുന്നത്.

സോഡ/സോഫ്റ്റ് ഡ്രിങ്കുകൾ

സോഡകളില്‍ ധാരാളം പഞ്ചസാരയും കൃത്രിമ മധുരവും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ ഡയറ്റ് സോഡ നിര്‍ബന്ധമായും ഒഴിവാക്കണം.

കോഫി

കോഫി മിശ്രിതങ്ങളില്‍ പലപ്പോഴും പഞ്ചസാര ചേര്‍ത്തിട്ടുണ്ട്. ഈ പായ്ക്കുകള്‍ സൗകര്യപ്രദമാണെങ്കിലും പഞ്ചസാര ചേര്‍ക്കാതെ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്.

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന അളവില്‍ കഫീനും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ടൈപ്പ്-2 പ്രമേഹത്തിന് കാരണമാവുകയും ചെയ്യും.

മദ്യം

മദ്യം പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ വഷളാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യും. മദ്യം അല്ലെങ്കില്‍ ലഹരിപാനീയങ്ങള്‍ കഴിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *