മുഖ്യമന്ത്രി രാജി വെയ്ക്കണം; വെല്ലുവിളി ഉയർത്തി പിവി അൻവർ

പിണറായ് വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്ന ആവിശ്യവുമായി പിവി അൻവർ രം​ഗത്തെതി. ഇല്ലെങ്കിൽ ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പറഞ്ഞ ഓഡിയോ പുറത്ത് വിടണോ എന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന് പറയുന്നത് കടുപ്പിക്കുന്നതല്ല, അതാണ് മുഖ്യമന്ത്രിക്ക് നല്ലത്. ഇക്കാര്യം പാർട്ടി ആലോചിക്കട്ടെ.

താനായിരുന്നു ആ സ്ഥാനത്തെങ്കിൽ മാറി നിൽക്കുമായിരുന്നു എന്നും അൻവർ പറഞ്ഞു. കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാതാകാതിരുന്നാൽ മതി. മുഖ്യമന്ത്രി സ്ഥാനം റിയാസിനെ ഏൽപ്പിക്കലാണ് ഇതിനേക്കാൾ നല്ലത്. ഗൂഢലക്ഷ്യം ഇല്ലാത്തവർ എന്താണ് എഡിജിപിയെ സസ്‌പെൻഡ് ചെയ്യാത്തത്? പ്രതിപക്ഷത്തിന് ശബ്ദം ഉയർത്തി പറയാൻ കഴിയാത്തത് നക്സസിന്റെ ഭാഗമായതിനാലാണെന്നും അൻവർ പറഞ്ഞു.

പി ആർ ഏജൻസി ഇല്ലാ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മിനിഞ്ഞാന്ന് ആണ് ലേഖനം വന്നത്. രാവിലെ തന്നെ പത്രം എല്ലാവർക്കും ലഭിച്ചിരുന്നു. എന്നാൽ ഹിന്ദുവിലെ അഭിമുഖത്തിലെ പ്രതികരണം വന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണ്. തെറ്റ് പറ്റിയതെങ്കിൽ തിരുത്താൻ വൈകിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അന്ന് തന്നെ പ്രതികരിച്ചില്ല? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താ കുറിപ്പ് പോലും അതുവരെ വന്നില്ല. പ്രതികരണം വരുന്നത് 32 മണിക്കൂറിന് ശേഷമാണ്. പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റാണെന്ന് പിവി അൻവർ ആരോപിച്ചു. തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ എന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ തന്നെ പി ആര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആര്‍ എജന്‍സിയുടെ ആവശ്യമില്ലെന്നും ജോണ്‍ ബ്രിട്ടാസും പറഞ്ഞു. മലപ്പുറത്തിന് വേണ്ടി ഇടത് സർക്കാർ എന്തല്ലൊം കാര്യങ്ങൾ ചെയ്തുവെന്ന് അറിയാമെന്നും അ​ദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത്, ഹവാല പണം ഏറ്റവും അധികം പിടികൂടിയത് മലപ്പുറത്തുനിന്നാണെന്നും ഇത് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രം അച്ചടിച്ചത്.

ഹിന്ദു പത്രത്തിലെ വാക്കുകള്‍ ഏറ്റെടുത്ത് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. സംഭവം വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് കത്തയച്ചു. ഇതിന് നല്‍കിയ മറുപടിയില്‍ പി ആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിമുഖം നല്‍കിയതെന്നായിരുന്നു ഹിന്ദു പത്രത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *