രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്.മറ്റു കാര്യങ്ങള്‍ സെപ്റ്റംബര്‍ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും.എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാര്‍ത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോഴത്തെ പ്രധാന അജണ്ട. ആറാം തീയതിക്ക് ശേഷം പ്രതികരിക്കുമെന്നും ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനക്ക് ശേഷം തന്നെ മനപ്പൂര്‍വ്വം തഴഞ്ഞു എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. രണ്ടു വര്‍ഷമായി കാര്യമായ പദവി നല്‍കിയിട്ടുമില്ല. ദേശീയ രാഷ്ട്രീയത്തിലെ തന്റെ പരിചയസമ്ബത്ത് പാര്‍ട്ടി അവഗണിക്കുന്നതായും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. വിഷയത്തില്‍ കരുതലോടെ മുന്നോട്ടുപോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

 
                                            