സ്വാസികയെ പോലുളള നടി എങ്ങനെ സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; നടൻമാർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി

മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു. എന്നാൽ സാധാരണ ജനങ്ങളെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. എന്തിനും തയ്യാറായി നിൽക്കുന്ന സ്വാസികയെ പോലുളളവർ എനിക്കെതിരെ നിന്നു. കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തിൽ ചെയ്തതെന്ന് അവർ പറഞ്ഞു. സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കിൽ എനിക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാമായിരുന്നു.

ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം?. ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂ. സ്വാസിക ഒരു സീരിയൽ നടിയായിരുന്നു. ഞാൻ കാശിന് വേണ്ടി ഒരു പരിഹാരത്തിനും അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല. കാശിന് വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാം, പോക്‌സോ കേസിൽ കൃത്യമായ അന്വേഷണം നടന്നാൽ നടൻമാർക്കെതിരെയുളള പരാതിയുമായി മുന്നോട്ട് പോകും’- നടി പറഞ്ഞു

പ്രമുഖ നടൻമാർക്കെതിരെ പരാതി ഉന്നയിച്ചതോടെ എന്നെ എല്ലാവരും ഒ​റ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പരാതി പിൻവലിച്ചതോടെ പല തരത്തിലുളള ആക്ഷേപങ്ങളും ഉയർന്നു. നടൻമാർക്കെതിരെ പരാതിയുയർത്തിയപ്പോൾ ഭീഷണികോൾ വന്നിട്ടുണ്ട്. അങ്ങനെ പേടിക്കുന്ന വ്യക്തിയല്ല ഞാൻ. അവർക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തെളിവുകളെല്ലാം ഞാൻ പൊലീസിന് നൽകിയിട്ടുണ്ട്. 25 ലക്ഷം തരാമെന്ന് പറഞ്ഞ് നടൻ വന്നതായും നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *