സൂപ്പര്‍ താരം ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്; സിപിസിയില്‍ അംഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് താരം

ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജാക്കി ചാന്റെ ആഗ്രഹപ്രകടനം. 67 കാരനായ ജാക്കി ചാന്‍ ചൈന ഫിലിം അസോസിയേഷന്‍ വൈസ്…

മോദിക്ക് ന​ന്ദി പ​റ​ഞ്ഞ് കാനഡയിൽ ഭീ​മ​ന്‍ ​ബോ​ര്‍​ഡു​ക​ള്‍

ഒ​ട്ടാ​വ: ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌ കാ​ന​ഡ​യ്ക്ക് കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ ന​ല്‍​കി​യ​തി​ന് ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യി കാ​ന​ഡ​ ഉ​ട​നീ​ളം പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍. ഇ​ന്ത്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും ദേ​ശീ​യ പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മോ​ഡി​യു​ടെ ചി​ത്രം പ​തി​ച്ച പ​ര​സ്യ​ബോ​ര്‍​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.…

തൊഴിലിടത്തെ ബസ് മോഷ്ടിച്ച് വിറ്റു ; യുവാവിനെതിരെ യുഎഇയില്‍ നിയമനടപടി

ദുബായ് : ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസ് മോഷ്ടിച്ച് വിറ്റയാളിനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ആളാണ് കേസില്‍ പിടിയിലായത്. 13,000 ദിര്‍ഹത്തിനാണ് ഇയാള്‍ ബസ് വിറ്റതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.…

പാസ്പോര്‍ട്ടിന് പകരം ഫെയിസ് റെക്കഗ്നിഷന്‍ ; ദുബായ് വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രികര്‍ മുന്‍പ് പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് ചെക്കിങ്ങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖം മാത്രം ക്യാമറയില്‍ കാണിച്ചുകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഫെയ്സ്…

10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനന്‍, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പതിനഞ്ച്…

മയക്കുമരുന്ന് കേസ് : പ്രവാസി ഇന്ത്യക്കാരനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് കോടതി വിധി

കുവൈത്ത് സിറ്റി : മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് പിടിയിലായ ഇന്ത്യക്കാരന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. വര്‍ഷങ്ങളായി രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൈലോണ്‍…

എമര്‍ജിങ്ങ് മാര്‍ക്കറ്റുകളില്‍ ചൈന മുന്നില്‍ ; വന്‍ കുത്തിപ്പുമായി ഇന്ത്യ മൂന്നാമത്

മുംബൈ : ലോകത്തെ എമര്‍ജിങ്ങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനം കൈവരിച്ചു. ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമതെത്തി. ഇത് ജനുവരിയിലെ കണക്കാണ്. കയറ്റുമതിയിലെ വളര്‍ച്ച, വിലക്കയറ്റ നിരക്ക് താഴുന്നത്, തദ്ദേശീയ നിര്‍മ്മാണ രംഗങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ…

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

റിയാദ് : എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. എടിഎമ്മുകള്‍ക്ക് സമീപം നില്‍ക്കുകയും പണം എടുക്കാന്‍ എത്തുന്ന പ്രായം ചെന്നവരെയും വിദേശികളെയും കബളിപ്പിച്ച് പണം തട്ടുകയുമായിരുന്നു ഈ ആളുടെ രീതി. യെമന്‍ സ്വദേശിയായ പ്രതിയെ…

കേന്ദ്ര സര്‍ക്കാര്‍ പകപോക്കലിന്റെ പാതയില്‍ തന്നെ ; ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ 17.66 കോടി കൂടി കണ്ടുകെട്ടി

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികള്‍ തുടരുന്നു. ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി രൂപയുടെ ബാങ്കുനിക്ഷേപം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ…