കിണറ്റിലും കുളത്തിലും എടുത്ത് ചാടുന്ന പ്രദേശവാസികൾ, കാര്യമറിയാതെ അത്ഭുതപ്പെട്ട് ​ഗോവയിലെ ടൂറിസ്റ്റുകൾ

അരുവികളിലും പുഴകളിലും കിണറുകളിലും ഉൾപ്പെടെ കണ്ണിൽ കണ്ട ജലാശയങ്ങളിലെല്ലാം എടുത്ത് ചാ‌‌ടി നീന്തുന്ന പ്രദേശവാസികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ​ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോവയിലെത്തുന്ന സഞ്ചാരികൾ. ഇവര്‍ക്കിതെന്തു പറ്റി എന്ന് അമ്പരന്ന ആളുകള്‍ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്. ഗോവയിലെ വളരെ വിശിഷ്ടമായൊരു…

കെ എസ് ആർ ടി സിയെ കരകയറ്റാൻ ഇലക്ട്രിക് ബസുകൾ, ചെലവ് പകുതിയായി കുറയും, ഒറ്റ ചാർജിൽ 120 കിലോമീറ്റർ

പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരിക്കുന്ന കെ എസ് ആ‌ർ ടി സിയെ രക്ഷപ്പെടുത്താൻ ഇലക്ട്രിക് ബസുകൾ എത്തുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന്…

ഒരു മൊബൈൽ ക്ലിക്കിന് 500 രൂപ, പദ്ധതിയുമായി റോഡ് ​ഗതാ​ഗത മന്ത്രാലയം

ന്യൂ‌ഡൽഹി: ​ഗതാ​ഗത നിയമങ്ങൾ കർശനമാക്കാൻ പുതിയ പദ്ധതിയുമായി റോഡ് ഗതാഗത മന്ത്രാലയം. പാർക്കിം​ഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഉഗ്രൻ പണിയുമായാണ് മന്ത്രാലയം എത്തിയിരിക്കുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ​ഗതാ​ഗത മന്ത്രാലയം ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക്…

ജന്മദിനം പ്രമാണിച്ച് എവിടേക്ക് യാത്ര ചെയ്താലും 5 രൂപ മാത്രം, പുതിയ ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: യാത്രികർക്ക് പ്രത്യേക ആനുകൂല്യം അനുവദിച്ച് കൊച്ചി മെട്രോ. ജന്മദിനം പ്രമാണിച്ച് കൊച്ചി മെട്രോയിൽ എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമാകും ഈടാക്കുക. മെട്രോ ഉദ്ഘാടനം ചെയ്ത 17ന് ഈ ആനുകൂല്യം ലഭ്യമാകും. മെട്രോയിൽ കൂടുതൽ യാത്രക്കാരെ എത്തിക്കുക. ഇതുവരെ…

കേന്ദ്രത്തിന്റെ ഇരുട്ടടി, ജൂൺ 1 മുതൽ വാഹന ഇൻഷുറൻസ് തുക കുത്തനെ കൂടും

ന്യൂഡൽഹി : മോട്ടോർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ വർധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ നിലവിൽ വരും. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. 1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ…

ടിക്കറ്റ് ഓൺലൈനിൽ, അതിഥി തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി

ബത്തേരി ∙ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി. മീനങ്ങാടിയില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ്…

വാഹന പൊളിക്കല്‍ നയം; എല്ലാ ജില്ലകളിലും 3 പൊളിക്കല്‍ കേന്ദ്രങ്ങള്‍ വീതം ഒരുക്കുമെന്ന് നിതിന്‍ ഗഡ്കരി

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കൽ നയം രാജ്യത്ത് നടപ്പാക്കുന്നതിന്‌റെ ഭാഗമായി എല്ലാ ജില്ലകളിലും പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20…

കൊച്ചി മെട്രോ തൂണിന്റെ കാര്യത്തില്‍ ഗുരുതര വീഴ്ച : മന്ത്രി പി. രാജീവ്

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് നിലവില്‍ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടക്കുകയാണ്. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഈ ശ്രീധരന്‍ കഴിഞ്ഞദിവസം പ്രതികരണവുമായി…

സില്‍വര്‍ ലൈന്‍ പദ്ധതി ; വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ സില്‍വര്‍ ലൈനിനെതിരെ പ്ലക്കാര്‍ഡുകളുമായി ആണ് നടുക്കളത്തിലിറങ്ങിയത്. ശേഷം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ചോദ്യോത്തരവേള…

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതിനിടയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് സ്ത്രീകളടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ പൂര്‍ണ്ണമായും നീക്കിയ…